Thursday, 30 July 2026 | 12:33 PM

Top News

ഓഗസ്റ്റ് 14 ന് രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ 'വിശ്വനാഥ് ആൻഡ് സൺസ്', വിശാൽ നായകനായ 'മകുടം' എന്നിവ കേരളത്തിലെത്തിക്കുന്നു

Admin 30 July 2026 06:39 AM
ഓഗസ്റ്റ് 14 ന് രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ 'വിശ്വനാഥ് ആൻഡ് സൺസ്', വിശാൽ നായകനായ 'മകുടം' എന്നിവ കേരളത്തിലെത്തിക്കുന്നു

Highlights

തമിഴ് നടൻ വിശാൽ സംവിധാനം ചെയ്ത നായകനായി അഭിനയിച്ച "മകുടം" ആഗോള റിലീസ് ഓഗസ്റ്റ് 14 ന്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. അതേ ദിവസം തന്നെ തീയേറ്ററുകളിൽ എത്തുന്ന സൂര്യ ചിത്രം "വിശ്വനാഥ് ആൻഡ് സൺസ്" കേരളത്തിൽ എത്തിക്കുന്നതും ന്യൂ സൂര്യ ഫിലിംസ് തന്നെയാണ്. 

 

തമിഴ് നടൻ വിശാൽ സംവിധാനം ചെയ്ത നായകനായി അഭിനയിച്ച "മകുടം" ആഗോള റിലീസ് ഓഗസ്റ്റ് 14 ന്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. അതേ ദിവസം തന്നെ തീയേറ്ററുകളിൽ എത്തുന്ന സൂര്യ ചിത്രം "വിശ്വനാഥ് ആൻഡ് സൺസ്" കേരളത്തിൽ എത്തിക്കുന്നതും ന്യൂ സൂര്യ ഫിലിംസ് തന്നെയാണ്. വിശാൽ തന്നെ രചിച്ചു സംവിധാനം ചെയ്ത "മകുടം"  ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയാണിത്. 

വിശാൽ നായകനാവുന്ന 35-മത്തെ സിനിമയാണ് മകുടം. വിശാൽ വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം വമ്പൻ കാൻവാസിൽ ഒരുക്കിയിരിക്കുന്ന മാസ്സ് ആക്ഷൻ എന്റർടൈനറാണ്. സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക്‌ ശേഷം ജി വി പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് മകുടം. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദുഷാര വിജയനാണ്. അഞ്ജലിയും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ, ഗാനങ്ങൾ എന്നിവയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജോൺ വിജയ്, ജയ പ്രകാശ്, തമ്പി രാമയ്യ,ചിത്ര ലക്ഷ്മൺ,  അജയ്, വംശി കൃഷ്ണ, അബു സലിം, അർജായ് പ്രിൻസ്, വി. ജെ. ഝാൻസി, പദം കുമാർ, സാബുമോൻ, അൻപ്, ശ്രീലേഖ വാസന്തി, രാധിക, സബിത റോയ്, ബാലതാരങ്ങളായ അശ്വിൻ, മായാ, സഞ്ജയ്, റിയാൻ, സായ് സഞ്ജൻ, ജെറിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

നിർമ്മാതാക്കൾഃ ബി. സുരേഷ്, R.B. ജീവൻ ചൌധരി, ജിതൻ രമേഷ്, ജീവ, ഛായാഗ്രഹണംഃ റിച്ചാർഡ് എം. നാഥൻ & അഭിനന്ദൻ രാമാനുജം, സംഗീതംഃ ജി. വി. പ്രകാശ് കുമാർ, കലാസംവിധായകൻഃ ജി. ദുരൈരാജ്, ആക്ഷൻ ഡയറക്ടർഃ ദിലീപ് സുബ്ബരായൻ,എഡിറ്റർഃ N.B. ശ്രീകാന്ത്, ഡയലോഗുകൾഃ പൊൻ പാർത്ഥിപൻ, വിശാൽ, അനദ് കുമാരൻ (തമിഴ്), രാജേഷ് എ. മൂർത്തി (തെലുങ്ക്), കഥഃ രവി അരസു, വരികൾഃ ഏകാദശി, വിവേക്, ഉമാ ദേവി, കരുണാകരൻ, വി7എച്ച്, കോസ്റ്റ്യൂം ഡിസൈനർഃ വാസുകി ഭാസ്കർ, നൃത്തസംവിധാനംഃ ബൃന്ദാ, ദിനേശ്, അസർ, അപ്സാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്ഃ M.V. രമേഷ് വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോഃ ലോർവൻ സ്റ്റുഡിയോ, സൌണ്ട് ഇഫക്റ്റ്സ് & മിക്സ്ഃ ടി. ഉദയ് കുമാർ (സൌണ്ട് വൈബ് സ്റ്റുഡിയോ), ഡിഐഃ ബി2എച്ച് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈനർഃ ട്യൂണി ജോഹാൻ, പബ്ലിസിറ്റി ഡിസൈനർഃ കണ്ണദാസൻ ഡി. കെ. ഡി., പ്രമോ സ്റ്റിൽസ്ഃ സുദർശൻ, സ്റ്റിൽസ്ഃ സായ് സന്തോഷ്, മാർക്കറ്റിംഗ്ഃ ടിക്കറ്റ് ഫാക്ടറി

Tags
magudam viswanath and sons Suriya Mamitha Baiju Radhika Sarathkumar Raveena Tandon vishal