Sunday, 20 September 2026 | 09:00 PM

Top News

സൂര്യയുടെ ചിത്രത്തിൽ നാഗാർജുനയും...

Admin 02 September 2026 09:15 AM
സൂര്യയുടെ ചിത്രത്തിൽ നാഗാർജുനയും...

Highlights

'ധീരൻ അധികാരം ഒൻട്രു',  'നേർകൊണ്ട പാർവൈ', വിജയ് ചിത്രമായ 'ജനനായകൻ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത എച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്  സൂര്യ അഭിനയിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ തെലുങ്ക് സിനിമയിലെ പ്രശസ്ത താരമായ നാഗാർജുനയും സൂര്യക്കൊപ്പം അഭിനയിക്കുന്നുണ്ടെന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.    

 

ഈയിടെ റിലീസായി വിജയമായ  'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്ന ചിത്രം 'ആവേശം' ഫെയിം  ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന, ഇനിയും പേരിടാത്ത ചിത്രമാണ്.  ഇത് സൂര്യയുടെ 47-മത്തെ ചിത്രമാണ്. ഈ സിനിമയുടെ അവസാനഘട്ട പണികൾ നടന്നു വരികയാണ്. 

ഈ സിനിമയെ തുടർന്ന് സൂര്യ, 'ധീരൻ അധികാരം ഒൻട്രു',  'നേർകൊണ്ട പാർവൈ', വിജയ് ചിത്രമായ 'ജനനായകൻ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത എച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ തെലുങ്ക് സിനിമയിലെ പ്രശസ്ത താരമായ നാഗാർജുനയും സൂര്യക്കൊപ്പം അഭിനയിക്കുന്നുണ്ടെന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.    

 നാഗാർജുന ഇപ്പോൾ 'കിങ്ങ്-100' എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിൻ്റെ നൂറാമത്തെ ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ സിനിമ  ഡിസംബർ 24-ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.  നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം, കഥയിൽ പ്രത്യേകവും പ്രാധാന്യമുള്ളതുമായ വേഷങ്ങൾ ചെയ്യാനും നാഗാർജുനയ്ക്ക് താൽപ്പര്യമുണ്ട്. 

അതിന് ഉദാഹരണമാണ്  ധനുഷ് നായകനായ   'കുബേര', രജനികാന്തിൻ്റെ 'കൂലി' തുടങ്ങിയ സിനിമകൾ! ഇതിന് മുൻപ് സൂര്യയുടെ സഹോദരനായ കാർത്തിക്കൊപ്പം 'തോഴ എന്ന സിനിമയിലും നാഗാർജുന അഭിനയിച്ചിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

Tags
Nagarjuna suriya sivakumar