Monday, 27 July 2026 | 01:30 AM

Latest

'മേഘ മൗനം' ഇന്ന് തിയേറ്ററുകളിലെത്തും

sreyas 26 June 2026 05:09 AM
'മേഘ മൗനം' ഇന്ന് തിയേറ്ററുകളിലെത്തും

Highlights

പ്രണയം, സസ്പെൻസ്, കോമഡി, അപ്രതീക്ഷിത ട്വിസ്റ്റുകൾ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. 

കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് വിതരണം ചെയ്യുന്ന കന്നഡ ചിത്രം 'മേഘ മൗനം' ഇന്ന് തിയേറ്ററുകളിലെത്തും. സംവിധായകൻ സുനി ഒരുക്കുന്ന ചിത്രം റൊമാന്റിക് ത്രില്ലറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഷീലം എം. സാമിയും സാത്വിക റാവുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രണയം, സസ്പെൻസ്, കോമഡി, അപ്രതീക്ഷിത ട്വിസ്റ്റുകൾ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സംവിധായകൻ സുനിയുടെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ഷീലം എം. സാമിയുടെ അഭിനയ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

'ഓപ്പറേഷൻ അലമേലമ്മ', 'ചമക്', 'ബസാർ', 'സാകേത്', 'അവതാര പുരുഷ', 'ബഹുപറക്', 'സിംപിൾ ആഗി ഒന്ത് ലവ് സ്റ്റോറി', 'സിംപിൾ ആഗി ഇന്നോന്ത് ലവ് സ്റ്റോറി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മോക്ഷ കുശാൽ, റിഷി, രേഖ എസ്. പ്രസാദ്, ധനഞ്ജയ ഡിഡഗ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. മൈസൂരു രമേശ്, സുനി സിനിമാസ്, റാം മൂവീസ്, ശ്രീ രംഗരാജു, ലോകേഷ് ബെലവാടി, രമേശ് ഗോവ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കെ.വി.എൻ. പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്.

സന്തോഷ് റായ് പത്തജെയുടേതാണ് ഛായാഗ്രഹണം. ജൂദ സാൻഡിയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് ആദി കൃഷ്ണ, മ്യൂസിക് സൂപ്പർവിഷൻ സാമുവൽ അബി, നൃത്തസംവിധാനം മധു ശിവണ്ണ, പ്രൊഡക്ഷൻ ഡിസൈൻ മഞ്ജു ജെ. ഹോസപ്പെട്ട, അശ്വിൻ രമേശ് എന്നിവർ നിർവഹിക്കുന്നു. പി.ആർ.ഒ: ശബരി.