Sunday, 20 September 2026 | 02:55 PM

Latest

'ചിത്താ' സംവിധായകന്റെ ചിത്രത്തിൽ കമൽഹാസൻ...

sreyas 04 September 2026 11:16 AM
'ചിത്താ' സംവിധായകന്റെ ചിത്രത്തിൽ കമൽഹാസൻ...

Highlights

തമിഴിൽ  'പണ്ണയാരും പത്മിനിയും',  'സേതുപതി', 'ചിത്താ', 'വീര ധീര സൂരൻ' തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് എസ്.യു.അരുൺകുമാർ.

 

കമൽഹാസൻ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' ആണ്. എന്നാൽ ഈ ചിത്രം വലിയ പരാജയമായിരുന്നു. അതിന് ശേഷം കമൽഹാസൻ  എച്ച്.വിനോദ്, അൻബറിവ്, നെൽസൺ ദിലീപ്കുമാർ എന്നിവർ സംവിധാനത്തിൽ അഭിനയിക്കാൻ പോവുകയാണെന്നുള്ള  വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ ഒരു സിനിമയുടെ പോലും ഔദ്യോഗിക അറിയിപ്പ്  ഇതുവരെ പുറത്തുവന്നിട്ടില്ല. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ കമൽഹാസൻ അടുത്ത്  എസ്.യു.അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നത് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായികൊണ്ടിരിക്കുന്നത്. 

തമിഴിൽ  'പണ്ണയാരും പത്മിനിയും',  'സേതുപതി', 'ചിത്താ', 'വീര ധീര സൂരൻ' തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് എസ്.യു.അരുൺകുമാർ. കമൽഹാസന്റെ  'രാജ്കമൽ ഫിലിംസ് കമ്പനി' തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇതിന്റെ ടെസ്റ്റ് ഷൂട്ട്   ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഇത് കണ്ട ആരാധകർ ഈ ചിത്രമെങ്കിലും ഉടനെ തുടങ്ങി തിയേറ്ററുകളിൽ എത്തുമോ? എന്നാണ് സോഷ്യൽ മീഡിയകളിൽ പോസ്റ്റിട്ടു വരുന്നത്.