Sunday, 20 September 2026 | 03:37 PM

Latest

ജോഷിമാത്യു വിന്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു...

Admin 11 September 2026 05:52 AM
ജോഷിമാത്യു വിന്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു...

Highlights

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും ഒരിക്കൽ കൂടി ഒന്നിക്കുന്ന സിനിമ യായ ദൈവത്താൻ കുന്ന് സെപ്റ്റംബർ 18 ന് റിലീസ് ചെയ്യുന്നു.

കാലാ കാലങ്ങളായി മനുഷ്യൻ മനസ്സിൽ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ പറയുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു പ്രമേയം കൂടിയാണ് ഈ സിനിമ.
ദിനേശ് പ്രഭാകർ ഈ ചിത്രത്തിൽ നായകനാകുന്നു. സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിൻസി, മാസ്റ്റർ അർണ്ണവു, മാസ്റ്റർ മുന്ന, ബേബി ദേവിക, ലിബിക,തുടങ്ങിയവരാണ് അഭിനേതാക്കൾ.

രചന ശ്രീ പാർവതി, ക്യാമറ രാജേഷ് പീറ്റർ, മേക്കപ്പ് പട്ടണം റഷീദ്.. പട്ടണം ഷാ, കോസ്ടുംസ് ഇന്ദ്രൻസ് ജയൻ, എഡിറ്റിങ് വി. സാജൻ, സംഗീതം മോഹൻ സിതാര. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ബിജിബാൽ,ഗാനം അൻവർ അലി, സ്മിത പിഷാരടി, സ്റ്റിൽസ് ഹാരിസ് കാസിം,കലാ സംവിധാനം ജി. ലക്ഷ്മൺ മാലം,  അസോസിയേറ്റ് ഡയറക്ടർ അനൂപ്. കെ. എസ്.പോസ്റ്റർ ഡിസൈൻ ബോസ് മാലം, ബാനർ സോമ ക്രിയേഷൻസ്.

Tags
Joshi Mathew Daivathan Kunnu