Sunday, 26 July 2026 | 12:27 AM

Latest

ലോഗേഷ് കനകരാജ്, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിൽ നായിക ആരാണെന്നറിയാമോ?

sreyas 22 July 2026 03:03 PM
ലോഗേഷ് കനകരാജ്, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിൽ നായിക ആരാണെന്നറിയാമോ?

Highlights

ലോഗേഷ് കനഗരാജ് ഇതിന് മുൻപ് സംവിധാനം ചെയ്ത 'കൂലി'യിൽ ഒരു ഗാന രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട പൂജ ഹെഗ്‌ഡെയെ, 'കൂലി'യുടെ റിലീസിന് ശേഷം നിറയെ പേർ ട്രോളിയും, വിമർശിച്ചും സോഷ്യൽ മീഡിയകളിൽ വാർത്തകൾ പുറത്തുവിട്ടിരുന്നു.

 

രജനികാന്ത് നായകനായ 'കൂലി' എന്ന ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ്, തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളായ അല്ലു അർജുനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. അല്ലു അർജുൻ ഇപ്പോൾ മറ്റൊരു തമിഴ് സംവിധായകനായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'രാക്ക' എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനോടൊപ്പം തന്നെ ലോഗേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കാനിരിക്കുകയാണ് അല്ലു അർജുൻ! 
 ലോഗേഷ് കനഗരാജ് നായകനായി അഭിനയിച്ചിരിക്കുന്ന 'ഡിസി' എന്ന സിനിമ അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്! ഈ ചിത്രത്തിന്റെ റിലീസിന് ശേഷം ചിത്രീകരണം തുടങ്ങാനിരിക്കുന്ന അല്ലു അർജുൻ ചിത്രത്തിൽ നായകിയായി അഭിനയിക്കുന്നത് പൂജ ഹെഗ്‌ഡെയാണത്രെ! ലോഗേഷ് കനഗരാജ് ഇതിന് മുൻപ് സംവിധാനം ചെയ്ത 'കൂലി'യിൽ ഒരു ഗാന രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട പൂജ ഹെഗ്‌ഡെയെ, 'കൂലി'യുടെ റിലീസിന് ശേഷം നിറയെ പേർ ട്രോളിയും, വിമർശിച്ചും സോഷ്യൽ മീഡിയകളിൽ വാർത്തകൾ പുറത്തുവിട്ടിരുന്നു. ആ സംഭവങ്ങൾ മൂലം പൂജക്ക് ഉണ്ടായ വിഷമം  നികത്താനാണത്രെ ലോഗേഷ് കനകരാജ് തന്റെ അടുത്ത് ചിത്രത്തിൽ താരത്തിനെ നായകിയാക്കിയിരിക്കുന്നത് എന്ന് പറയപ്പെടുന്നുണ്ട്.  ഇതിന് ചിത്രത്തിന്റെ നായകനായ അല്ലു അർജുനും സമ്മതിച്ചിട്ടുണ്ട് എന്നാണ് കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ!