Sunday, 26 July 2026 | 12:21 AM

Latest

വെട്രിമാരൻ സംവിധാനത്തിൽ തമിഴ് മുരുകനായി ധനുഷ്...

sreyas 11 July 2026 11:35 AM
വെട്രിമാരൻ സംവിധാനത്തിൽ തമിഴ് മുരുകനായി ധനുഷ്...

Highlights

 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുരുക ഭക്തർ ധാരാളം ഉണ്ട് എന്നതിനാൽ ഈ ചിത്രം കുറിച്ചുള്ള അറിയിപ്പ് തെന്നിന്ത്യൻ സിനിമാ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്!


 
ഇന്ത്യൻ സിനിമയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചരിത്ര കഥകൾക്കും, ദൈവീക കഥകൾക്കും നല്ല സ്വീകരണം ലഭിച്ചു വരികയാണ്. ഇതിന് ഉദാഹരണമാണ്  'കാന്താര',  'ഹനുമാൻ',  'കൽക്കി 2898 എടി' ഉൾപ്പെടെയുള്ള ചിത്രങ്ങൾ! ആ നിരയിൽ ഇപ്പോൾ ഹിന്ദിയിൽ ഒരുങ്ങിവരുന്ന മറ്റൊരു ബ്രമ്മാൻഡ ചിത്രമാണ് 'രാമായണം'. അതുപോലെ തെലുങ്ക് നടൻ ജൂനിയർ എൻ.ടി.ആർ അഭിനയിക്കുന്ന ഒരു ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും ഈയിടെ പുറത്തുവരികയുണ്ടായി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ട്! ഈ സാഹചര്യത്തിലാണ് തമിഴിൽ വെട്രിമാരൻ സംവിധാനത്തിൽ ധനുഷ് 'തമിഴ് മുരുഗൻ' എന്ന  
ചിത്രത്തിൽ അഭിനയിക്കുന്ന വാർത്ത ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുരുക ഭക്തർ ധാരാളം ഉണ്ട് എന്നതിനാൽ ഈ ചിത്രം കുറിച്ചുള്ള അറിയിപ്പ് തെന്നിന്ത്യൻ സിനിമാ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്!