Monday, 27 July 2026 | 02:55 AM

Top News

ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു 'പൂവ്' ബ്രാന്റ് പൂട്ടി'; സൗഭാഗ്യ വെങ്കിടേഷ്

Admin 03 July 2026 09:55 AM
ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു 'പൂവ്' ബ്രാന്റ് പൂട്ടി'; സൗഭാഗ്യ വെങ്കിടേഷ്

Highlights

തന്റെ ബിസിനസ് സംരംഭമായ 'പൂവ്' ബ്രാന്റ് പൂട്ടാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ച് സോഷ്യല്‍ മീഡിയ താരവും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. 

 

തന്റെ ബിസിനസ് സംരംഭമായ 'പൂവ്' ബ്രാന്റ് പൂട്ടാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ച് സോഷ്യല്‍ മീഡിയ താരവും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ വിഷമത്തോടെയാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും താരം അറിയിച്ചു.

'ഹൃദയവേദനയോടെ വിടവാങ്ങുന്നു. പൂവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്കായി. ഏറെ വിഷമത്തോടെ ഞാന്‍ ബ്രാന്റ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. സ്വപ്നത്തിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടല്ല. പിന്തുണ ലഭിക്കാത്തതു കൊണ്ടുമല്ല. വഞ്ചനയില്‍ അവസാനിച്ചൊരു പങ്കാളിതമാണ് കാരണം. ഞാന്‍ ഒരാളെ വിശ്വസിച്ചു, ആ വിശ്വാസം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഒരിക്കലും നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതാത്ത തീരുമാനങ്ങളുടെ ആഘാതങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഒരു സംരംഭക എന്ന നിലയിലുള്ള എന്റെ അവസാനമല്ലിത്. ഒരു അധ്യായം മാത്രമാണ് അവസാനിക്കുന്നത്. കൂടുതല്‍ കരുത്തോടെ, അറിവോടെ ഞാന്‍ തിരികെ വരും. ശരിയായ അടിത്തറയില്‍ അത് പടുത്തുയര്‍ത്തും.

Tags
Sowbhagya Venkitesh