Monday, 20 July 2026 | 01:17 PM

Latest

നെടുങ്കണ്ടം മിറാക്കിളിന്' മുൻപ്; ദിലീഷ് പോത്തൻ കുഞ്ചാക്കോ ബോബന്‍ അർജുൻ സർജയും ഒന്നിക്കുന്ന വമ്പൻ പ്രോജക്റ്റ്

Admin 09 July 2026 05:41 AM
നെടുങ്കണ്ടം മിറാക്കിളിന്' മുൻപ്; ദിലീഷ് പോത്തൻ കുഞ്ചാക്കോ ബോബന്‍ അർജുൻ സർജയും ഒന്നിക്കുന്ന വമ്പൻ പ്രോജക്റ്റ്

Highlights

​മലയാള സിനിമയിലെ പ്രിയതാരം കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ആക്ഷൻ കിംഗ് അർജുൻ സർജയും ആദ്യമായി ഒന്നിക്കുന്നു...

 

​മലയാള സിനിമയിലെ പ്രിയതാരം കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ആക്ഷൻ കിംഗ് അർജുൻ സർജയും ആദ്യമായി ഒന്നിക്കുന്നു. പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ചാക്കോച്ചൻ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്.

​അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ആക്ഷൻ ത്രില്ലർ 'ചാവേറി'ന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു അരുൺ. ഏറെ നാളായി ചർച്ചയിലുള്ള ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.

​'നെടുങ്കണ്ടം മിറാക്കിളിന്' മുൻപ് ചിത്രീകരണം?

​മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'നെടുങ്കണ്ടം മിറാക്കിൾ' എന്ന ബിഗ് ബജറ്റ് ചിത്രം നിലവിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാലിനൊപ്പം ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുൻപായി തന്നെ കുഞ്ചാക്കോ ബോബൻ - അർജുൻ സർജ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

​രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയാണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ഈ ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

​ജൂലൈ 31-ന് 'ഉന്മാദം' തിയേറ്ററുകളിലേക്ക്

​അതേസമയം, കുഞ്ചാക്കോ ബോബൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഉന്മാദം' റിലീസിന് തയ്യാറെടുക്കുകയാണ്. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ 31-ന് തിയേറ്ററുകളിൽ എത്തും. ലിജോ മോൾ ജോസ് നായികയാകുന്ന ചിത്രത്തിൽ ചാക്കോച്ചനും ലിജോ മോളും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.


സുരേഷ് വണ്ടന്നൂർ

Tags
Nedumkandam Miracle mohanlal Dileesh Pothan kunchacko boban arjun sarja