Sunday, 20 September 2026 | 03:37 PM

Latest

അവറാച്ചൻ ഈസ് ബാക്ക്! മക്കൾ വളർന്നിട്ടും തീരാത്ത കുട്ടിയായി ബിജു മേനോൻ; 'അവറാച്ചൻ ആൻഡ് സൺസ്' ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സുരേഷ് വണ്ടന്നൂർ 19 September 2026 01:50 AM
അവറാച്ചൻ ഈസ് ബാക്ക്! മക്കൾ വളർന്നിട്ടും തീരാത്ത കുട്ടിയായി ബിജു മേനോൻ; 'അവറാച്ചൻ ആൻഡ് സൺസ്' ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

Highlights

ചിത്രത്തിന്റെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്.

നവാഗതനായ തമ്പി സംവിധാനം ചെയ്ത്, ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രമായ 'അവറാച്ചൻ ആൻഡ് സൺസ്' ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക് എത്തുന്നു. തികച്ചും നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
​തന്റെ മക്കൾ തന്നേക്കാൾ വളർന്നിട്ടും യാതൊരുവിധ ഉത്തരവാദിത്തവുമില്ലാതെ ജീവിതം ആഘോഷമാക്കുന്ന 'അവറാച്ചൻ' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്.

​ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും സംവിധായകൻ തമ്പിയും ചേർന്നാണ്.

​പ്രധാന അണിയറപ്രവർത്തകർ

​ഛായാഗ്രഹണം: സജിത് പുരുഷൻ
​സഹ നിർമ്മാണം: ജസ്റ്റിൻ സ്റ്റീഫൻ
​എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്
​എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്
​സംഗീത സംവിധാനം: സനൽ ദേവ്
​പി.ആർ.ഒ: പ്രതീഷ് ശേഖർ