Monday, 27 July 2026 | 03:20 AM

Top News

വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ മാറ്റം വരുത്തി ഐശ്വര്യ ലക്ഷ്മി

Admin 01 July 2026 08:41 AM
വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ മാറ്റം വരുത്തി ഐശ്വര്യ ലക്ഷ്മി

Highlights

വിവാഹം എന്ന സമ്പ്രദായത്തില്‍ തനിക്ക് വിശ്വാസമില്ല എന്ന് വളരെ മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി . അതേ സമയം ലിവിങ് ടുഗെര്‍ റിലേഷന്‍ഷിപ്പിനോട് എതിര്‍പ്പില്ല എന്നും നടി പറഞ്ഞിരുന്നു.

 

വിവാഹ ബന്ധം നിയമപരമാക്കുമ്പോള്‍, നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ സ്‌നേഹിക്കുന്നത് ബാധ്യതയാണെന്നും, അതിന് രണ്ട് മനസ്സുകളും ഹൃദയവും തമ്മിലുള്ള സ്‌നേഹത്തിന്റെ ബന്ധനം മാത്രമേ പാടുള്ളൂ എന്നതുമാണ് ഐശ്വര്യ ലക്ഷ്മിയുടെ കാഴ്ചപ്പാട്. പ്രണയം ഒരിക്കലും ഒന്നിന്റെ പേരിലും നിര്‍ബന്ധമായിരിക്കരുത്. വേണ്ട എന്ന് തോന്നുമ്പോള്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കണം. അല്ലാതെ വേര്‍പിരിയുന്നതിനും നിയമത്തിന്റെ അനുവാദം വാങ്ങുന്നത് രണ്ട് പേരുടെ സ്‌നേഹത്തിനിടയില്‍ ബാധ്യതയാണെന്നാണ് ഐശ്വര്യ പറഞ്ഞത്.

പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍, ഗട്ട ഗുസ്തി 2 എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു കുട്ടി വേണം എന്ന ആഗ്രഹം എനിക്കുണ്ടായി. കാരണം ആ സിനിമയില്‍ ഞാന്‍ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. ആ കുട്ടിയുമായുള്ള ബന്ധം ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. അതുവരെ എനിക്കൊരു കൊച്ചു കുട്ടിയുമായുള്ള ഇന്‍ട്രാക്ഷന്‍ ഇത്രയടുത്ത് ഉണ്ടായിരുന്നില്ല. ഒരു അമ്മയായി അഭിനയിക്കുമ്പോള്‍ എന്നിലൊരു അമ്മയുണ്ട് എന്ന് ഞാന്‍ അറിഞ്ഞു, ഒരു അമ്മയാവണം എന്ന ആഗ്രഹവുമുണ്ടായി.

ആ ഒരു വികാരം എനിക്കുണ്ടായപ്പോള്‍ നേരത്തെ വിവാഹത്തെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം ഞാന്‍ വീണ്ടും ചിന്തിച്ചു. എനിക്കങ്ങനെ ഒരു കുഞ്ഞിനെ വേണം എന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നല്ലൊരു അച്ഛനാവാന്‍ പറ്റിയ പങ്കാളിയെയായിരിക്കണം എനിക്ക് വേണ്ടത്.

Tags
Aishwarya Lekshmi