Monday, 21 September 2026 | 05:39 PM

Latest

ഹാസ്യനടനായ 'യോഗി' ബാബു 11 കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം...

sreyas 04 July 2026 10:27 AM
ഹാസ്യനടനായ 'യോഗി' ബാബു 11 കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം...

Highlights

യോഗി ബാബുവിനൊപ്പം  മലയാളി നടിയായ അതിഥി രവി, റെഡിൻ കിംഗ്സ്ലി, വി.ടി.വി.ഗണേഷ്, പഞ്ചു സുബു, ഇ.വെങ്കിടേഷ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്

 

തമിഴ് സിനിമയിലെ പ്രശസ്ത ഹാസ്യ നടനായ 'യോഗി'  ബാബു ചില ചിത്രങ്ങളിൽ കഥയുടെ നായകനായും അഭിനയിച്ചിട്ടുണ്ട്.  ഇദ്ദേഹം കഥയുടെ നായകനായി 11 കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന ഒരു സിനിമ തമിഴിൽ ഒരുങ്ങിവരുന്നുണ്ട്. നവാഗത സംവിധായകനായ ആർ.കിഷോർ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായി പുറത്തുവരുമെന്നാണ് റിപ്പോർട്ട്.   കോമഡി, ആക്ഷൻ, ത്രില്ലർ ജോണറിൽ രൂപം കൊള്ളുന്ന ഈ ചിത്രത്തിൽ യോഗി ബാബുവിനൊപ്പം  മലയാളി നടിയായ അതിഥി രവി, റെഡിൻ കിംഗ്സ്ലി, വി.ടി.വി.ഗണേഷ്, പഞ്ചു സുബു, ഇ.വെങ്കിടേഷ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. സംവിധായകൻ മോഹൻ രാജക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് ആർ.കിഷോർ കുമാർ. ഒരു സൈനിക ഹെലികാപ്റ്റർ അപകടത്തിൽ പെടുന്നതിനെ തുടർന്ന് ആ അപകട കാരണത്തെ കണ്ടെത്താൻ  നായകൻ അഭിമുഖീകരിക്കുന്ന വെല്ലുവിളികളായ സംഭവങ്ങളാണത്രെ ചിത്രത്തിന്റെ തിരക്കഥ! ഇനിയും പേരിടാത്ത ഈ ചിത്രം അഥിതി രവി അഭിനയിക്കുന്ന രണ്ടാമത്തെ  തമിഴ് സിനിമയാണ്. ഇംഗ്ലണ്ട്, കെനിയ എന്നീ രാജ്യങ്ങളിലും ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കാനിരിക്കുകയാണ്!