Tuesday, 28 July 2026 | 09:00 AM

Latest

ഒരേ കഥ സാമ്യമുള്ള 3 ചിത്രങ്ങൾ... അതിലെല്ലാം നായിക നയൻതാര!

05 May 2026 12:30 PM
ഒരേ കഥ സാമ്യമുള്ള 3 ചിത്രങ്ങൾ... അതിലെല്ലാം നായിക നയൻതാര!

മിഴിൽ മാത്രമല്ല, മറ്റ് ഭാഷകളിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഹോളിവുഡ് സിനിമകളുടെയും,  മറ്റ് വിദേശ സിനിമകളുടെയും കഥ കോപ്പിയടിച്ച് സിനിമകൾ നിർമ്മിച്ചിരുന്നു. എന്നാൽ സിനിമാ ആരാധകർ വിദേശ സിനിമകൾ നിറയെ കാണാൻ തുടങ്ങിയതിനുശേഷം, അത്തരം കോപ്പിയടി സിനിമകളുടെ എണ്ണം കുറഞ്ഞു. 

എന്നാൽ  കഴിഞ്ഞ കുറച്ച് വർഷങ്ങളായി OTT പ്ലാറ്റ്‌ഫോമുകളുടെ അഭൂതപൂർവമായ വളർച്ചയോടെ, നമ്മുടെ ആരാധകർ ഭാഷാ വിവേചനമില്ലാതെ നിരവധി ലോകഭാഷാ സിനിമകൾ കാണാനും തുടങ്ങിയിട്ടുണ്ട്. അതിനാൽ, ഏത് ഭാഷയിൽ നിന്നുള്ള കഥകൾ പകർത്തിയാണ്  ഇവിടെ ചിത്രങ്ങൾ നിർമ്മിക്കുന്നതെന്ന് ആരാധകർക്ക് എളുപ്പത്തിൽ കണ്ടറിയാൻ സാധിക്കുന്നു. അതിനാൽ ഇപ്പോൾ  മറ്റ് ഭാഷകളിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ചിത്രങ്ങളുടെ കഥാഗതിയും, കഥാപാത്രങ്ങളുടെ അവതരണ ശൈലിയും മാറ്റിയാണ് സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുന്നത് അത് ഇപ്പോൾ ഒരു ട്രെൻഡ് ആയിരിക്കുകയാണ് എന്നും പറയാം.  

ഇതിന് ഒരു ഉദാഹരണമാണ്  വിജയ് നായകനായി അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന 'ജനനായകൻ' എന്ന ചിത്രം. ഇത് തെലുങ്കിൽ ബാലകൃഷ്ണ നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ   'ഭഗവന്ത് കേസരി'യുടെ റീമേക്കാണ്. എന്നാൽ 'ഭഗവന്ത് കേസരി'യോ ശിവാജി അഭിനയിച്ച തമിഴ് ചിത്രമായ 'ബാബു'വിന്റേയും ശരത്കുമാർ അഭിനയിച്ച 'ഏയ്' എന്ന ചിത്രത്തിന്റെയും പകർപ്പാണെന്ന് പൊതുവായി ഒരു സംസാരം ഉണ്ട്. എന്നിരുന്നാലും, അവർ അതിന്റെ ഒരു അവകാശവും വാങ്ങാതെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

അതേ സമയം, തെലുങ്കിൽ ചിരഞ്ജീവിയും, നയൻതാരയും ഒന്നിച്ചഭിനയിച്ച് ഇന്നലെ റിലീസായിരിക്കുന്ന 'മന ശങ്കര വരപ്രസാദ് ഗാരു' എന്ന  ചിത്രം അജിത്തും, നയൻതാരയും ഒന്നിച്ച് അഭിനയിച്ച തമിഴ് ചിത്രമായ 'വിശ്വാസം' എന്ന ചിത്രത്തിന്റെ റീമേക്കാണെന്ന് ഇപ്പോൾ ഒരു വിവാദം ഉയർന്നിട്ടുണ്ട്. എന്നാൽ  'വിശ്വാസം' എന്ന ചിത്രത്തിന്റെ കഥയും  യഥാർത്ഥ കഥയല്ലെന്ന് ചിത്രം  അപ്പോൾ പുറത്തിറങ്ങിയപ്പോൾ ഒരു വിവാദം ഉയർന്നിരുന്നു.

 ഈ ചിത്രം 2007-ൽ വെങ്കിടേഷും, നയൻതാരയും ഒന്നിച്ചഭിനയിച്ച  'തുളസി' എന്ന തെലുങ്ക് ചിത്രത്തിൽ നിന്ന് കടമെടുത്ത കഥയാണെന്ന് അപ്പോൾ സംസാരമുണ്ടായിരുന്നു.  ഈയിടെ റിലീസായി സൂപ്പർഹിറ്റായ  'അകണ്ട' എന്ന തെലുങ്ക്  ചിത്രത്തിന്റെ സംവിധായകനായ  ബോയപാടി സീനു ആയിരുന്നു 'തുളസി സംവിധാനം ചെയ്തിരുന്നത്. അതേ സമയം  'തുളസി'  'വിശ്വാസം', മന ശങ്കര വരപ്രസാദ് ഗാരു' എന്നീ ഈ മൂന്ന് ചിത്രങ്ങളിലും നയൻതാരയാണ് നായികയായി അഭിനയിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്.

Tags
nayanthara