Wednesday, 29 July 2026 | 09:34 PM

Latest

അൻ്റാർട്ടിക്കയിൽ ചിത്രീകരിക്കുന്ന ആദ്യത്തെ സിനിമ...

05 May 2026 12:30 PM
അൻ്റാർട്ടിക്കയിൽ ചിത്രീകരിക്കുന്ന ആദ്യത്തെ സിനിമ...

 

ലോകത്തിലുള്ള മിക്ക രാജ്യങ്ങളിലും ഇന്ത്യയിൽ നിർമ്മിക്കുന്ന സിനിമകളുടെ ചിത്രീകരണം നടന്നിട്ടുണ്ട്. എന്നാൽ അൻ്റാർട്ടിക്കയിൽ മാത്രം ഇതുവരെ ഒരു ഇന്ത്യൻ സിനിമയുടെ ചിത്രീകരണം നടന്നിട്ടില്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ അവിടെ അടുത്ത് തന്നെ ഒരു സിനിമയുടെ ചിത്രീകരണം നടക്കാൻ പോകുന്നു എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ആ ചിത്രം ഇന്ത്യൻ സിനിമ തന്നെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ 'വാരണാസി'യാണ്.

രാജമൗലിയുടെ സംവിധാനത്തിൽ  മഹേഷ് ബാബു നായകനാകുന്ന 'വാരണാസി ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രമായിരിക്കും. . ഏകദേശം 1000 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ സിനിമ അടുത്ത വർഷം ഏപ്രിൽ 7-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയൊഴികെ കെനിയ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ജോർജിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഈ  ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അൻ്റാർട്ടിക്കയിലും ഈ ചിത്രം  ചിത്രീകരിക്കാൻ പോകുന്നു എന്നുള്ള വാർത്ത  പുറത്തുവന്നിരിക്കുന്നത്. 

ഇത് ശരിയാണെങ്കിൽ, അൻ്റാർട്ടിക്കയിൽ ചിത്രീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ സിനിമ 'വാരണാസി'യായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ മാസം അവസാനമോ മാർച്ച് ആദ്യവാരമോ അൻ്റാർട്ടിക്കയിൽ ചില രംഗങ്ങൾ ചിത്രീകരിക്കാൻ ചിത്രത്തിന്റെ ടീം .ഒരുങ്ങി വരികയാണെന്നും പറയപ്പെടുന്നുണ്ട്.

Tags
varanasi S. S. Rajamouli varanasi Mahesh Babu Prithviraj Sukumaran