Monday, 21 September 2026 | 08:48 PM

Latest

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കിലി പോള്‍ കേരളത്തിലേക്ക്

05 May 2026 12:30 PM
മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കിലി പോള്‍ കേരളത്തിലേക്ക്

 

ൻസ്റ്റാഗ്രാമിൽ ലിപ്സിങ്ക് വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് കിലി പോൾ. ഇപ്പോഴിതാ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കേരളത്തിലേക്ക് വരുന്നുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് നോക്കിയാൽ അതിൽ കൂടുതലും മലയാളികൾ ആയിരിക്കും. മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്നാണ് കിലിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വീഡിയോകൾക്കും ആരാധകര്‍ ഏറെയാണ്. കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 

ശെരിക്കും പേര് കിലി പോൾ എന്നാണെങ്കിലും മലയാളികൾക്ക് ഇതവരുടെ സ്വന്തം ഉണ്ണിയേട്ടൻ ആണ്. താരം കേരളത്തിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്.

ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. തുടരും’ എന്ന ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന പാട്ടിനും താരം ലിപ് സിങ്ക് ചെയ്തിരുന്നു. ഇനി താരത്തിന്റെ കേരളത്തിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് കിലിയുടെ ആരാധകർ.

Tags
Kili Paul