Tuesday, 28 July 2026 | 08:59 AM

Latest

രജനികാന്തിന്റെ 'ജയിലർ-2'-ൽ അണിനിരക്കുന്ന മലയാളി താരങ്ങൾ...

05 May 2026 12:30 PM
രജനികാന്തിന്റെ 'ജയിലർ-2'-ൽ അണിനിരക്കുന്ന മലയാളി താരങ്ങൾ...

 

ലോഗേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന 'കൂലി'യാണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനെ തുടർന്ന് രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

'ജയിലർ' ആദ്യ ഭാഗത്തിൽ അഭിനയിച്ച മോഹൻലാൽ ഉൾപ്പെടെയുള്ള ചില അഭിനേതാക്കൾ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട് എന്ന റിപ്പോർട്ടുണ്ട്. ഇവരെ കൂടാതെ   നിരവധി പുതുമുഖ അഭിനേതാക്കളും ഈ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട് എന്നുള്ള വാർത്തകളും  പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് തമിഴിൽ പുറത്തിറങ്ങിയ വിക്രമിന്റെ 'വീര ധീര ശൂര'നിൽ വില്ലനായി അഭിനയിച്ച മലയാള നടൻ സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

അതേ സമയം മലയാള നടിയായ അന്ന രേഷ്മ രാജനും,   മലയാള നടൻമാരായ സുനിൽ സുഖത, കോട്ടയം നസീർ എന്നിവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഒരു തമിഴ് സിനിമയിൽ ഇത്രത്തോളം മലയാളി താരങ്ങൾ അണിനിരക്കുന്ന വാർത്ത ഇപ്പോൾ കോളിവുഡിലെ സംസാര വിഷയമാണ്.   .

Tags
Rajinikanth jailer-2