Tuesday, 28 July 2026 | 11:23 AM

Latest

ശിവകാർത്തികേയന് ജോഡിയാകുന്ന കയാതു ലോഹർ

sreyas 28 July 2026 09:55 AM
ശിവകാർത്തികേയന് ജോഡിയാകുന്ന കയാതു ലോഹർ

Highlights

 'ഡ്രാഗൺ',  'ഇദയം മുരളി' എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കയാതു ലോഹർ കാഴ്ചവെച്ചിരുന്നത്. 

തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'പാർക്കിങ്ങ്'. ഈ ചിത്രം സംവിധാനം ചെയ്തത്   രാംകുമാർ ബാലകൃഷ്ണൻ ആണ്. ഈ സിനിമക്ക് ശേഷം സിമ്പുവിനെ നായകനാക്കിയാണ് രാംകുമാർ ബാലകൃഷ്ണൻ ചിത്രം സംവിധാനം ചെയ്യുന്നത് എന്നും,  അത് സിമ്പുവിന്റെ  49-ാമത്തെ ചിത്രമാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിൻ്റെ കഥയിൽ സിമ്പുവിന് തൃപ്തി ഇല്ലാത്തതിനാൽ ഈ പ്രോജെക്റ്റിനെ സിംബു ഉപേക്ഷിച്ചു.   

ഇതിനെ തുടർന്ന് ഈ കഥയിൽ ശിവകാർത്തികേയൻ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും, തമിഴ് സിനിമയിലെ വമ്പൻ ബാനറുകളിലൊന്നായ സത്യജോതി ഫിലിംസ് ചിത്രം നിർമ്മിക്കാൻ മുൻവരികയും ചെയ്തതിനെ തുടർന്ന് അടുത്ത് തന്നെ ഈ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ സിനിമയിൽ ശിവകാർത്തികേയന് ജോഡിയായി കയാതു ലോഹരാണ് അഭിനയിക്കുന്നതെന്നും, ചിത്രത്തിന് സംഗീതം നൽകുന്നത് സായ് അപയങ്കർ ആണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. 'ഡ്രാഗൺ',  'ഇദയം മുരളി' എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കയാതു ലോഹർ കാഴ്ചവെച്ചിരുന്നത്. ഇതിനാൽ താരത്തിന് ഇപ്പോൾ നിറയെ അവസരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.