Latest
'നാനാ ഫിലിം വാരിക'യുടെ റിപ്പോർട്ടർ ജി. കൃഷ്ണൻ മാലത്തിനെ സത്യ ജിത് റേ ഫിലിം സൊസൈറ്റി ആദരിച്ചു
05 May 2026 12:30 PM
ചലച്ചിത്ര പത്രപ്രവർത്തന രംഗത്ത് കഴിഞ്ഞ 38 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന നാനാ ഫിലിം വാരികയുടെ റിപ്പോർട്ടർ ജി. കൃഷ്ണൻ മാലത്തിനെ സത്യ ജിത് റേ ഫിലിം സൊസൈറ്റി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും എഴുത്തു കാരനുമായ ജോർജ് ഓണക്കൂർ പൊന്നാട അണിയിച്ചു.വിഖ്യാത സംവിധായകൻ പത്മ വിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു.
സൊസൈറ്റി ചെയർമാൻ സജിൻ ലാൽ,ഫിലിം സൊസൈറ്റി യുടെ രക്ഷാധികാരിയും ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത്, കവി പ്രഭാവർമ്മ, സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണൻ, സംവിധായകൻ സുരേഷ് ഉണ്ണിത്താൻ, ക്യാമറ മാൻ എസ്. കുമാർ, തുടങ്ങിയ വർ ചടങ്ങിൽ സംബന്ധിച്ചു.