Tuesday, 28 July 2026 | 04:43 AM

Latest

ജൂനിയർ എൻ‌.ടി‌.ആറിനെ നായകനാക്കി പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്ന ഋഷഭ് ഷെട്ടി!

05 May 2026 12:30 PM
ജൂനിയർ എൻ‌.ടി‌.ആറിനെ നായകനാക്കി പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്ന ഋഷഭ് ഷെട്ടി!

ക്ടോബർ 2-ന് പുറത്തിറങ്ങിയ ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ-1' 125 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ചിത്രം 850 കോടിയോളം കളക്ഷൻ നേടിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  ഈ ചിത്രത്തിന് ശേഷം തെലുങ്കിൽ നിർമ്മിക്കുന്ന 'ജയ് ഹനുമാൻ' എന്ന ചിത്രത്തിൽ ഋഷഭ് ഷെട്ടി ഹനുമാന്റെ വേഷം അവതരിപ്പിക്കാനിരിക്കുകയാണ്.  ഇതിന്റെ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഇതിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ഋഷഭ് ഷെട്ടി കുറിച്ച് മറ്റൊരു പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. അതായത്, 'ജയ് ഹനുമാൻ' ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ഋഷഭ് ഷെട്ടി തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ജൂനിയർ എൻ‌.ടി‌.ആറിനെ നായകനാക്കി  ഒരു പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണത്രെ!

 'കാന്താര ചാപ്റ്റർ-1' പോലെ ഈ ചിത്രവും  ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥയായിട്ടാണത്രെ ഒരുക്കാനിരിക്കുന്നത്. അതിനുശേഷമായിരിക്കുമത്രേ  ഋഷഭ് ഷെട്ടി  'കന്താരാ ചാപ്റ്റർ-2' എന്ന സിനിമ സംവിധാനം ചെയ്ത് അഭിനയിക്കുന്നത്.

Tags
jr ntr Rishab Shetty Jr Ntr