Tuesday, 28 July 2026 | 04:39 AM

Latest

രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷ് അല്ലത്രേ... വേറെ ആരാണ്?

05 May 2026 12:30 PM
രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷ് അല്ലത്രേ... വേറെ ആരാണ്?

 

ജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗമാണ്. ഈ ചിത്രത്തിന് ശേഷം കമൽഹാസൻ നിർമ്മിക്കുന്ന തന്റെ 173-മത്തെ ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രം സുന്ദർ.സി സംവിധാനം ചെയ്യുമെന്നുള്ള  ഔദ്യോഗിക  പ്രഖ്യാപനവും പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രഖ്യാപനം പുറത്തുവന്ന ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ സുന്ദർ.സി. ഈ ചിത്രത്തിൽ നിന്നും പിന്മാറിയതായി പ്രസ്താവന ഇറക്കിയിരുന്നു. 

ഇതിനെ തുടർന്ന്  'തലൈവർ-173' ആര് സംവിധാനം ചെയ്യുമെന്നതിനെക്കുറിച്ച് കോളിവുഡിൽ  ധാരാളം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പിന്നീട്  ധനുഷ് ആണ് 'തലൈവർ-173' സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ധനുഷുമായി ചിത്രം ചെയ്യാൻ രജിനികാന്തിന്  താല്പര്യമില്ലെന്നുള്ള കാരണത്താൽ അത് നിരസിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് 'തലൈവർ-173' സംവിധാനം ചെയ്യാൻ ഒരു യുവ സംവിധായകൻ രംഗത്തെത്തിയുള്ള വാർത്തകൾ കോളിവുഡിൽ പുറത്തുവന്നു വൈറലായികൊണ്ടിരിക്കുന്നത്.   അദ്ദേഹം മറ്റാരുമല്ല, 'പാർക്കിങ്ങ്' എന്ന ചിത്രം മുഖേന ദേശീയ അവാർഡ് ജേതാവായ രാംകുമാർ  ബാലകൃഷ്ണനാണ്. അദ്ദേഹം രജനികാന്തിനോട് കഥ പറഞ്ഞിട്ടുണ്ടെന്നും, രജനികാന്തിന് കഥ ഇഷ്ടപ്പെട്ടുവെന്നും പറയപ്പെടുന്നു.

ഇക്കാരണത്താൽ, 'തലൈവർ-173' എന്ന ചിത്രം രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുമെന്നാണ് കോളിവുഡ് വൃത്തങ്ങളിലെ ഇപ്പോഴത്തെ  സംസാര വിഷയം. ഇത് സംഭവിക്കുമോ എന്നുള്ള കാര്യം അടുത്തുതന്നെ അറിയാവുന്നതാണ്.

Tags
Rajinikanth Dhanush Ramkumar Balakrishnan