Sunday, 26 July 2026 | 01:09 AM

Latest

രവി മോഹനും, എസ്.ജെ സൂര്യയും ഒന്നിക്കുന്ന ചിത്രം...

05 May 2026 12:30 PM
രവി മോഹനും, എസ്.ജെ സൂര്യയും ഒന്നിക്കുന്ന ചിത്രം...

 

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ രവി മോഹൻ ഇപ്പോൾ ഗണേഷ് കെ.ബാബു സംവിധാനം ചെയ്യുന്ന 'കരാട്ടെ ബാബു' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിൽ വില്ലനായും രവി മോഹൻ അഭിനയിക്കുന്നുണ്ട്. 

ഈ ചിത്രങ്ങൾക്ക് ശേഷം 'ഡിക്കിലോണ',  'വടക്കുപട്ടി രാമസാമി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത കാർത്തിക് യോഗിയുടെ സംവിധാനത്തിൽ  രവി മോഹൻ നായകനായി അഭിനയിക്കാൻ പോകുന്നുവെന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. 

 'പ്രമോദ് ഫിലിംസ്' നിർമ്മിക്കുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു കഥാ പശ്ചാത്തലത്തിൽ, അതായത് മലയാളത്തിൽ റിലീസായി സൂപ്പർഹിറ്റായ  'അയ്യപ്പനും കോശിയും' പോലെ  ഇരട്ട നായക ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ മറ്റൊരു നായകനായി എസ.ജെ.സൂര്യയാണത്രെ അഭിനയിക്കുന്നത്. രവി മോഹനും, എസ്.ജെ സൂര്യയും  ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് ഇത്. ഓഗസ്റ്റ് മാസത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തിറങ്ങുമെന്നും പറയപ്പെടുന്നുണ്ട്.

Tags
Ravi Mohan S.J. Surya Jayam Ravi