കോളിവുഡിൽ ഹോട്ട് ടോപ്പിക്ക് താരമായ ഗയാതു ലോഹർ...
വിനയൻ സംവിധാനം ചെയ്ത 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന മലയാള ചിത്രത്തിൽ കഥാനായകിയായ നങ്ങേലി എന്ന കഥാപാത്രം അവതരിപ്പിച്ച താരമാണ് ഗയാതു ലോഹർ. ഇവർ ഇപ്പോൾ കോളിവുഡിൽ ഹോട്ട് ടോപ്പിക്ക് താരമായി മാറിയിരിക്കുകയാണ്. തമിഴിൽ ഈയിടെ റിലീസായി വമ്പൻ വിജയമായ ചിത്രമാണ് 'ഡ്രാഗൺ'. ഈ ചിത്രത്തിൽ രണ്ട് കഥാനായകിമാരിൽ ഒരാളായി അഭിനയിച്ച ഗയാതു ലോഹർ ഇപ്പോൾ തമിഴ് സിനിമാ ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്.
'ഡ്രാഗൺ' എന്ന ഒരേയൊരു സിനിമ മുഖേന ഇപ്പോൾ തമിഴ് സിനിമയിലെ ഒരു ഹോട്ട് ആൻഡ് പോപ്പുലർ നായികയായി മാറിയിരിക്കുന്ന ഗയാതു ലോഹറിനെ ഇപ്പോൾ കോളേജുകളിൽ നടക്കുന്ന ചടങ്ങുകൾക്കും, കടകളുടെ ഉദ്ഘാടന ചടങ്ങുകളിലേക്കെല്ലാം ആകാംക്ഷയോടെയാണ് ക്ഷങ്ങൾ വരുന്നത്.
ഗയാതു ലോഹർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു തമിഴ് സിനിമ അഥർവ മുരളി നായകനാകുന്ന 'ഇദയം മുരളി'യാണ്. അതേ സമയം ഒരു ചിത്രത്തിൽ ചിമ്പുവിനൊപ്പം അഭിനയിക്കാനും ഗയാതു ലോഹർ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഇതിൽ 'ഇദയം മുരളി' എന്ന ചിത്രം നിർമ്മിച്ച്, സംവിധാനം ചെയ്യുന്നത് ആകാശ് ഭാസ്കർ ആണ്. ഈ സാഹചര്യത്തിലാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ മദ്യവിതരണ കമ്പനിയായ ടാസ്മാക് അഴിമതിയെ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകൾ നടത്തിയത്. ഈ റെയ്‌ഡിൽ 'ഇദയം മുരളി'യുടെ നിർമ്മാതാവും, സംവിധായകനുമായ ആകാശ് ഭാസ്‌കറിന്റെ വീടുകളിലും റെയ്ഡ് നടന്നു. ഇതുസംബന്ധിച്ച വാർത്താ റിപ്പോർട്ടുകളിൽ ഗയാതു ലോഹറിന്റെ പേരും പരാമർശിക്കുന്നുണ്ട്.
ഇതിന് കാരണം ഗയാതു ലോഹർ ആകാശ് ഭാസ്കർ പങ്കെടുക്കുന്ന പാർട്ടികൾക്കെല്ലാം പോകാറുണ്ടെന്നും, ആകാശ് ഭാസ്കർ ടീമുമായി താരത്തിന് വളരെ അടുപ്പമാണെന്നും, അതുമുഖേന ഗയാതു ലോഹറിന് പല ലക്ഷങ്ങൾ സമ്മാനാമായി ലഭിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട് ഉപമുഖ്യ മന്ത്രിയും, സിനിമ നടനും, നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ബിനാമിയായി പ്രവർത്തിക്കുന്ന ആളാണ് ആകാശ് ഭാസ്കർ എന്നാണ് പറയപ്പെടുന്നത്. തന്റെ വീട്ടിൽ റെയ്ഡ് നടന്നതിനെ തുടർന്ന് ആകാശ് ഭാസ്കർ ഇപ്പോൾ ഒളിവിലാണ്.
ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന 'പരാശക്തി', ധനുഷ് നായകനായി അഭിനയിക്കുന്ന 'ഇഡലി കടൈ' എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്നതും ആകാശ് ഭാസ്കർ തന്നെയാണ്. ഇത്രയും ചിത്രങ്ങൾ നിർമ്മിക്കാൻ ആകാശ് ഭാസ്കറിന് എവിടെനിന്നാണ് പണം ലഭിച്ചിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ ടാസ്മാക് വഴി വരുന്ന പണമാണ് എന്നുള്ളത് ED കണ്ടെത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പൾ ആകാശ് ഭാസ്കറും, ഗയാതു ലോഹർ എന്നിവരെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. തമിഴിൽ ഗയാതു ലോഹർ അഭിനയിച്ച് ഒരു ചിത്രം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അതിനുള്ളിൽത്തന്നെ ഇത്രയും സമ്പാദ്യമോ, പോപ്പുലാരിറ്റിയോ എന്നെല്ലാമാണ് താരത്തിനെ കുറിച്ച് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങൾ.