Friday, 22 May 2026 | 05:30 PM

Feactures

ഓസ്കാർ പുരസ്‌കാരം നേടിയ എ.ആർ.റഹ്മാാനും, കീരവാണിയും ഇളയരാജക്ക് പകരക്കാരായി സിനിമയിൽ ഇറക്കിയവരാണെന്നുള്ള വിവരം എത്ര പേർക്കറിയാം?

05 May 2026 12:30 PM
ഓസ്കാർ പുരസ്‌കാരം നേടിയ എ.ആർ.റഹ്മാാനും, കീരവാണിയും ഇളയരാജക്ക് പകരക്കാരായി  സിനിമയിൽ ഇറക്കിയവരാണെന്നുള്ള വിവരം എത്ര പേർക്കറിയാം?

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്മാരായ എ.ആർ.റഹ്മാമനും, കീരവാണിയും ഇപ്പോൾ ഓസ്കാർ പുരസ്‌കാര ജേതാക്കളാണല്ലോ! തമിഴ് സിനിമയിൽ മരഗതമണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആന്ധ്രക്കാരനായ കീരവാണിയെ തമിഴ് സിനിമയിലേക്ക് കൊണ്ടുവന്നത് സംവിധായകൻ കെ.ബാലചന്ദറാണ്. അതുപോലെ എ.ആർ.റഹ്‌മാനെയും, തമിഴ് സിനിമയിൽ സംഗീത സംവിധായകനായി പ്രവേശിപ്പിച്ചത് സംവിധായകൻ കെ.ബാലചന്ദർ തന്നെയാണ്. ഈ രണ്ടു പേരെയും കെ.ബാലചന്ദർ തമിഴ് സിനിമയിൽ പരിചയപെടുത്തിയതിന്റെ പിന്നിൽ ഒരു കഥയുണ്ട്. തമിഴ് സിനിമാ രംഗത്തുള്ളവർക്ക്‌ ഈ വിവരങ്ങൾ അറിയാം! എന്നാൽ മലയാള സിനിമാ പ്രേക്ഷകർക്ക് അധികം അറിയുവാൻ കഴിഞ്ഞിട്ടുണ്ടായിരിക്കുകയില്ല.

മണിരത്നം സംവിധാനം ചെയ്തു പുറത്തുവന്നു സൂപ്പർഹിറ്റായ 'റോജ' എന്ന ചിത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവായ കെ.ബാലചന്ദർ എ.ആർ. റഹ്മാിനെ പരിചയപ്പെടുത്തിയത്. അതുപോലെ കെ.ബാലചന്ദർ സംവിധാനം ചെയ്ത 'വാനമേ എല്ലൈ' എന്ന ചിത്രം മുഖേനയാണ് കീരവാണിയെ മരഗതമണി എന്ന പേരിൽ തമിഴ് സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ കീരവാണിയുടെ തമിഴിലെ ആദ്യ മ്യൂസിക്കൽ റിലീസ് ബാലചന്ദർ സംവിധാനം ചെയ്തു മമ്മുട്ടി കഥാനായകനായ 'അഴകൻ' എന്ന ചിത്രമായിരുന്നു. 'അഴകൻ' റിലീസായത്തിന് ശേഷമാണ് 'വാനമേ എല്ലൈ' റിലീസായത്.

തമിഴിൽ അന്നത്തെ മികച്ച സംഗീത സംവിധായകനായിരുന്നു ഇളയരാജാ. കെ.ബാലചന്ദർ അദ്ദേഹത്തോടൊപ്പം ചേർന്ന് നിരവധി ഹിറ്റുകൾ നൽകിയിട്ടും ഉണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ ഇളയരാജാ തമിഴ് സിനിമയിലുള്ളവരുടെ അടുക്കൽ വളരെ അഹങ്കാരത്തോടു കൂടി പെരുമാറാനും, പ്രവർത്തിക്കാനും തുടങ്ങി. അതിനു കാരണം അദ്ദേഹത്തിനെ ആശ്രയിച്ചു നിറയെ ചിത്രങ്ങൾ വന്നു കൊണ്ടിരുന്നതും, അദ്ദേഹം സംഗീതം നൽകിയ മിക്ക ചിത്രങ്ങളും ഹിറ്റായി പ്രശസ്തിയും, പണവും, പുരസ്കാരങ്ങളും വന്നു ചേർന്നതുകൊണ്ടുമാണ് എന്ന് അപ്പോൾ കോളിവുഡിൽ സംസാരവിഷയമായിരുന്നു. അപ്പോൾ ഇളയരാജ ചിത്രങ്ങൾക്ക് എന്ത് സംഗീതമാണോ നൽകുന്നത് അത് ഉപയോഗപ്പെടുത്തണം. അല്ലാതെ ചിത്രത്തിന്റെ സംവിധായകനോ, നിർമ്മാതാവിനോ, ഗാനരചനയിതാവിനോ സംഗീതം കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതത്ര്യം കൂടി ഉണ്ടായിരുന്നില്ല എന്നും അപ്പോൾ പറയപ്പെട്ടിരുന്നു.

അങ്ങിനെ സംവിധായകൻ കെ.ബാലചന്ദറിനും ഇളയരാജയോട് ഉണ്ടായ നീരസം കാരണം കൊണ്ടാണ് അദ്ദേഹത്തിന് പകരക്കാരനായി എ.ആർ.റഹ്മാണനെയും, കീരവാണിയെയും തമിഴ് സിനിമയിൽ പ്രവേശിപ്പിച്ചത്. അങ്ങിനെയുള്ള ആ രണ്ടു പേരും ഇന്ന് ഓസ്കാർ പുരസ്‌കാര ജേതാക്കളുമായി! എന്നാൽ ഈ കാര്യം ഇളയരാജക്കു അത്ര രസിക്കുന്ന വിഷയമല്ല. അതിനു ഉദാഹരണമായി ഒരു കാര്യം ഇവിടെ വെളിപ്പെടുത്തുകയാണ്. എ.ആർ.റഹ്മാകൻ ഓസ്കാർ പുരസ്കാരം നേടിയ നേരം... ഇതു കുറിച്ച് ചെന്നൈയിലുള്ള സിനിമാ മാദ്ധ്യമ പ്രവർത്തകർ (ഈ വാർത്ത നൽകുന്ന ഞാനും ഉണ്ടായിരുന്നു...) ഇളയരാജയോട്, 'എ.ആർ.റഹ്മാ ൻ ഓസ്കാർ പുരസ്കാരം നേടിയതു കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ചോദിക്കുകയുണ്ടായി. അതിന് അപ്പോൾ ഇളയരാജാ പ്രകടിപ്പിച്ച ഭാവവും, തന്ന മറുപടിയും ഇവിടെ എഴുതുവാൻ പറ്റാത്ത തരത്തിലുള്ളതായിരുന്നു. . എ.ആർ.റഹ്‌മാൻ സംഗീത സംവിധായകനാകുന്നതിനു മുൻപ് ഇളയരാജയുടെ ഒപ്പം കീ ബോർഡ് വായിച്ചിട്ടുള്ള വ്യക്തി കൂടിയായിരുന്നു അങ്ങിനെയുള്ള സാഹചര്യത്തിൽ ഇളയരാജ എങ്ങിനെയാണ് പ്രതികരിചിട്ടുണ്ടായിരിക്കുക എന്നുള്ള കാര്യം വായനക്കാർക്ക് വിട്ടുതരികയാണ്.