വിദേശത്തും മികച്ച നേട്ടം; ഖലീഫയുടെ ആഗോള കളക്ഷൻ 30 കോടിയിലേക്ക്
Highlights
ചിത്രം ആഗോളതലത്തിൽ ഇതുവരെ 30 കോടി രൂപ നേടി
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ‘ഖലീഫ’യ്ക്ക് ബോക്‌സോഫീസിൽ മികച്ച പ്രതികരണം. ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ ഇതുവരെ 30 കോടി രൂപ നേടിയെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിദേശ വിപണിയിൽനിന്ന് മാത്രം 14 കോടി രൂപ സ്വന്തമാക്കിയതായി സാക്നിൽക്കിന്റെ റിപ്പോർട്ടിൽ പറയുന്നു. യുഎ/16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ജിനു തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിനു ഇന്നോവേഷൻസിന്റെ ബാനറിലാണ് നിർമാണം.
തെന്നിന്ത്യൻ താരം മാളവിക ശർമയാണ് ചിത്രത്തിലെ നായിക. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മോഹൻലാൽ അതിഥി വേഷത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവർ സഹനിർമാതാക്കളാണ്.
അണിയറയിൽ പ്രമുഖർ
ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിംഗും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചു. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ആക്ഷൻ കൊറിയോഗ്രഫി കൈകാര്യം ചെയ്തു. സുരേഷ് ദിവാകറാണ് കോ ഡയറക്ടർ. ഷൈൻ വർഗീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. മഷർ ഹംസ വസ്ത്രാലങ്കാരവും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിച്ചു. സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈൻ. എം.ആർ. രാജാകൃഷ്ണനാണ് ഫൈനൽ മിക്സ്. ശ്രീക്ക് വാര്യർ കളറിസ്റ്റായും പ്രശാന്ത് നായർ (3ഡിഎസ്) വിഎഫ്എക്സ് വിഭാഗവും കൈകാര്യം ചെയ്തു. സിനിമയുടെ പ്രമോഷൻസ് ആൻഡ് മാർക്കറ്റിങ് വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ് സിനറ്റ് സേവ്യർ എന്നിവരാണ് നിർവഹിച്ചത്