Friday, 23 October 2026 | 11:07 AM

Top News

വെങ്കി അറ്റ്ലൂരിയെ തുടർന്ന് മറ്റൊരു തെലുങ്ക് സംവിധായകന്റെ ചിത്രത്തിൽ സൂര്യ...

Admin 23 October 2026 10:07 AM
വെങ്കി അറ്റ്ലൂരിയെ തുടർന്ന് മറ്റൊരു തെലുങ്ക് സംവിധായകന്റെ ചിത്രത്തിൽ  സൂര്യ...

Highlights

  ഒരു  ആക്ഷൻ ചിത്രം ചെയ്യാനൊരുങ്ങിയാണത്രെ സൂര്യ,   തെലുങ്ക് സിനിമ സംവിധായകനായ  ബുച്ചി ബാബു സനയുമായി ചർച്ചകൾ നടത്തുന്നത്

 

 'കറുപ്പ്',  'വിശ്വനാഥ് ആൻഡ് സൺസ്'  എന്നീ സൂപ്പർഹിറ്റ്  ചിത്രങ്ങൾക്ക് ശേഷം സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'സീൻസ്' ആണ്. ദീപാവലിയോടനുബന്ധിച്ച് ഈ ചിത്രം നവംബർ  6-ന്  റിലീസാകുന്നതായിരിക്കും.   'കറുപ്പ്',  'വിശ്വനാഥ് ആൻഡ് സൺസ്'  എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റിലീസാകാനിരിക്കുന്ന ഈ ചിത്രവും സൂപ്പർ ഹിറ്റായി ഹാട്രിക്  വിജയമാകുമെന്ന  പ്രതീക്ഷയിലാണ് സൂര്യ! 

  ഈ സാഹചര്യത്തിലാണ്  സൂര്യ,   'ബെത്തി' എന്ന  തെലുങ്ക് സിനിമ   സംവിധാനം ചെയ്ത ബുച്ചി ബാബു സനയുടെ സംവിധാനത്തിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ ചർച്ചകൾ നടത്തി വരികയാണെന്നുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.   സംവിധായകൻ ബുച്ചി ബാബു സന അടുത്ത്  ചിരഞ്ജീവിയെ  നായകനാക്കി  ഒരു സിനിമ   ചെയ്യാൻ  പദ്ധതിയിടുന്നുണ്ടെന്നും, ഈ സിനിമ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും സൂര്യയുമായുള്ള സിനിമ ഉണ്ടാകുകയുള്ളൂ എന്നും പറയപ്പെടുന്നുണ്ട്.

  ഒരു  ആക്ഷൻ ചിത്രം ചെയ്യാനൊരുങ്ങിയാണത്രെ സൂര്യ,   തെലുങ്ക് സിനിമ സംവിധായകനായ  ബുച്ചി ബാബു സനയുമായി ചർച്ചകൾ നടത്തുന്നത്.   വെങ്കി അറ്റ്ലൂരിയുമായി  സഹകരിച്ച് ഒരുക്കിയ  'വിശ്വനാഥ് ആൻഡ് സൺസ്' കുടുംബ പ്രേക്ഷകരെ ആകർഷിച്ച ഒരു ചിത്രമാണ്! അതിൽ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷൻ ചിത്രം മുഖേന മറ്റുള്ള പ്രേക്ഷകരെയും ആകർഷിച്ച് ആന്ധ്രയിലും, തെലുങ്കാനയിലും  തനിക്ക് മാർക്കറ്റ് ഉണ്ടാക്കണം എന്നുള്ള ഉദ്ദേശത്തിലാണത്രെ  സൂര്യ   ജിത്തു മാധവൻ, വെങ്കി അറ്റ് ലൂരി  തുടങ്ങിയ   മറുഭാഷ സംവിധായകരുമായി ഒന്നിച്ച് ചിത്രങ്ങൾ ചെയ്യുന്നത് എന്നും പറയപ്പെടുന്നുണ്ട്.