Saturday, 24 October 2026 | 03:10 AM

Latest

സംഗീത മാന്ത്രികൻ അനിരുദ്ധിന്റെ വിവാഹം; ഗ്രീസിൽ രാജകീയ ചടങ്ങുകൾ, ആഡംബരം 100 കോടി!

സുരേഷ് വണ്ടന്നൂർ 24 October 2026 02:09 AM
സംഗീത മാന്ത്രികൻ അനിരുദ്ധിന്റെ വിവാഹം; ഗ്രീസിൽ രാജകീയ ചടങ്ങുകൾ, ആഡംബരം 100 കോടി!

Highlights

അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം സിനിമാലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ മാമാങ്കമായി മാറും

തെക്കേ ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദറിന്റെയും സൺ ഗ്രൂപ്പ് മേധാവി കലാനിധി മാരന്റെ മകൾ കാവ്യ മാരന്റെയും വിവാഹം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവന്നു. 100 കോടി രൂപ ചെലവഴിച്ച് ദക്ഷിണേന്ത്യയിലെ എക്കാലത്തെയും വലിയ രാജകീയ വിവാഹങ്ങളിലൊന്നായാണ് ഇത് ഒരുങ്ങുന്നത്.
 നവംബർ 11-ന് ഗ്രീസിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് നവംബർ 21-ന് ചെന്നൈ ഐ.ടി.സി ഗ്രാൻഡ് ചോലയിൽ സിനിമാ-രാഷ്ട്രീയ-വ്യവസായ പ്രമുഖർക്കായി വിപുലമായ സ്വീകരണ ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. അതിഥികളുടെ യാത്രയ്ക്കായി 4 വലിയ ചാർട്ടേർഡ് വിമാനങ്ങളാണ് (ഓരോന്നിലും 200 പേർക്ക് യാത്ര ചെയ്യാം) ഒരുക്കിയിരിക്കുന്നത്. വിമാനയാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കായി മാത്രം 40 കോടി രൂപയാണ് ചെലവഴിക്കുന്നത്. അതിഥികൾക്കായി പഞ്ചനക്ഷത്ര ഹോസ്പിറ്റാലിറ്റിയും റോൾസ് റോയ്സ് കാറുകളും സജ്ജീകരിച്ചിരിക്കുന്നു. ഒരൊറ്റ അതിഥിക്ക് മാത്രം ഏകദേശം 35 ലക്ഷം രൂപയുടെ ആതിഥേയത്വമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആഴ്ച നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ.
​ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, അജിത് കുമാർ തുടങ്ങിയ കുടുംബാംഗങ്ങളും, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, എം.എൽ.എ,ഉദയനിധി, ആന്ധ്ര/തെലങ്കാന നേതാക്കൾ, കൂടാതെ അല്ലു അർജുൻ, ശിവകാർത്തികേയൻ, നെൽസൺ, ലോകേഷ് കനകരാജ് തുടങ്ങിയ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിക്കും.
​2025-ൽ റെഡ്ഡിറ്റിൽ പ്രചരിച്ച പ്രണയവാർത്തകൾ ആദ്യം തള്ളിക്കളഞ്ഞെങ്കിലും, ഒടുവിൽ സംഗീതലോകത്തെയും വ്യവസായ ലോകത്തെയും പ്രമുഖ കുടുംബങ്ങൾ ഒന്നിക്കുന്ന വലിയൊരു മഹാവിവാഹത്തിന് കളം ഒരുങ്ങിക്കഴിഞ്ഞു. എ.ആർ. റഹ്‌മാന് ശേഷം തെക്കേ ഇന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം സിനിമാലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ മാമാങ്കമായി മാറും.