Thursday, 22 October 2026 | 08:48 PM

Top News

'ടോക്‌സിക്' പരാജയത്തെ തുടർന്ന് തമിഴ് സംവിധായകനൊപ്പം ചേരുന്ന യാഷ്...

Admin 14 October 2026 06:09 AM
'ടോക്‌സിക്' പരാജയത്തെ തുടർന്ന് തമിഴ് സംവിധായകനൊപ്പം ചേരുന്ന യാഷ്...

Highlights

 പരാജയ ചിത്രങ്ങളായ   'ടോക്സിക്', 'സർദാർ-2'  എന്നിവയുടെ റിലീസിന് മുൻപ് തന്നെ  പി.എസ്.  മിത്രൻ,  യാഷിനോട് കഥ പറഞ്ഞിട്ടുണ്ടെന്നും അത്  താരത്തിന്  ഇഷ്ടപ്പെട്ടുവെന്നും അങ്ങിനെയാണ്  ഈ കൂട്ടുകെട്ട് ഉണ്ടായത്  എന്നാണ് റിപ്പോർട്ട്.  

 

വളരെയധികം പ്രതീക്ഷകളോടെ ഈയിടെ റിലീസായ ഒരു പാൻ ഇന്ത്യൻ  ചിത്രമാണ് 'ടോക്‌സിക്'. എന്നാൽ ഗീതുമോഹൻദാസ്, യാഷ്  കൂട്ടുകെട്ടിൽ  ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ  ഈ ചിത്രം വലിയ  പരാജയമായിരുന്നു. ഈയിടെ OTT പ്ലാറ്റ്ഫോമിലേക്ക് വന്ന ഈ ചിത്രത്തിന്  അതിലും വലിയ  പരാജയമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്! ഇപ്പോൾ നിതേഷ് തിവാരി സംവിധാനം ചെയ്തുവരുന്ന  'രാമായണ'ത്തിൽ രാവണനായി യാഷ് അഭിനയിച്ച് വരികയാണ്. ഈ ചിത്രം പൂർത്തിയായതിന് ശേഷം യാഷ് അഭിനയിക്കാനിരിക്കുന്ന ഒരു ചിത്രം കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്.   

അതായത്,  ഇന്ത്യാന ജോൺസ് ഫിലിം സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഒരു  രസകരമായ സാഹസിക സിനിമയിലാണത്രെ യാഷ് അടുത്ത്  അഭിനയിക്കാനിരിക്കുന്നത്.  ഇത് സംവിധാനം ചെയ്യുന്നത്  തമിഴിൽ 'ഇരുമ്പ് തിരൈ', 'ഹീറോ', 'സർദാർ', ' സർദാർ- 2' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത  പി.എസ്. മിത്രനാണ് എന്നും പറയപ്പെടുന്നുണ്ട്.  

 പരാജയ ചിത്രങ്ങളായ   'ടോക്സിക്', 'സർദാർ-2'  എന്നിവയുടെ റിലീസിന് മുൻപ് തന്നെ  പി.എസ്.  മിത്രൻ,  യാഷിനോട് കഥ പറഞ്ഞിട്ടുണ്ടെന്നും അത്  താരത്തിന്  ഇഷ്ടപ്പെട്ടുവെന്നും അങ്ങിനെയാണ്  ഈ കൂട്ടുകെട്ട് ഉണ്ടായത്  എന്നാണ് റിപ്പോർട്ട്.   എന്നാൽ, ഈ സഖ്യം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നും  ഇതുവരെ ഉണ്ടായിട്ടില്ല.അടുത്ത് തന്നെ അത്  ഉണ്ടാകുമെന്നുള്ള വാർത്തയുമുണ്ട്!

Tags
Yash Toxic