രജനികാന്തിന്റെ ‛അതിശയ പിറവി' ടൈറ്റിലിൽ അഭിനയിക്കുന്ന സന്താനം...
Highlights
സന്താനം അഭിനയിക്കുന്ന ചിത്രങ്ങൾ എന്നാൽ അതിൽ ഹാസ്യ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കും. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം!
തമിഴ് സിനിമയിൽ ഹാസ്യനടനായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച്, പിന്നീട് കഥാനായക നടനായി നിറയെ ഹിറ്റ് ചിത്രങ്ങൾ നൽകിയ നടനാണ് സന്താനം. ഇദ്ദേഹം അടുത്ത് നായകനായി അഭിനയിക്കുന്ന ചിത്രത്തിന് 'അതിശയ പിറവി' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതേ പേരിൽ രജനികാന്ത് നായകനായി അഭിനയിച്ച് 1990-ൽ ഒരു ചിത്രം പുറത്തുവന്നിരുന്നു. തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ എസ്.പി. മുത്തുരാമനാണന് ഈ ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല.
അങ്ങനെയിരിക്കെയാണ് സന്താനം തന്റെ പുതിയ സിനിമക്ക് ഈ പേരിട്ടിരിക്കുന്നത്. പുതിയ സംവിധായകനായ സുധാമൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ജി വി പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്. ഗോപിക രമേഷ് ആണ് നായ്കിയായി അഭിനയിക്കുന്നത്. കോമഡിയും, സെന്റിമെൻറ്സും കലർന്ന ഒരു ചിത്രമായിട്ടാണത്രെ ഇത് ഒരുങ്ങുന്നത്.
സന്താനം അഭിനയിക്കുന്ന ചിത്രങ്ങൾ എന്നാൽ അതിൽ ഹാസ്യ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കും. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം! സന്താനം അഭിനയിച്ച് ഒരുപാട് കാലമായി മുടങ്ങി കിടക്കുന്ന ഒരു ചിത്രമാണ് 'സർവർ സുന്ദരം'. ഇതേ പേരിൽ മുൻപ് തമിഴ് സിനിമയിലെ മറ്റൊരു ഹാസ്യനടനായ നാഗേഷ് അഭിനയിച്ച് പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'സർവർ സുന്ദരം' എന്നുള്ളതും ശ്രദ്ധേയമാണ്!