Thursday, 22 October 2026 | 08:47 PM

Top News

Sexy Andrea

അജയ്കുമാര് 15 October 2026 09:29 AM
Sexy Andrea

Highlights

ഗായിക, അഭിനേത്രി എന്നിങ്ങനെ തമിഴ് സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് തനി തമിഴ് നാടന്‍ സുന്ദരിയായ ആന്‍ഡ്രിയാ. അടുത്തിടെ ഒരു ചലച്ചിത്ര നിര്‍മ്മാതാവായും അവതാരമെടുത്ത താരം തന്‍റെ മനസ്സ് തുറന്നപ്പോള്‍...

 

ഞാന്‍ ഒറിജിനല്‍ തമിഴ്നാട്ടുകാരിയാണ്. അര്‍ക്കോണമാണ് എന്‍റെ നാട്. ഏഴുവയസ്സുവരെ അവിടെയാണ് വളര്‍ന്നത്. 'അരക്കോണം ആന്‍ഡ്രിയാ'എന്നുപറയാം. ഈ ലൈഫ് എനിക്ക് അത്രമാത്രം ഇഷ്ടമാണ്.
ഒട്ടനവധി സംവിധായകന്മാര്‍ എനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടേ ഇല്ല. അതുകാരണം ആ സമയത്തൊക്കെ കുറെ ദേഷ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ മറന്നു.

'ഊ... ശൊല്‍റിയാ' എന്ന പാട്ട് തമിഴില്‍ ഞാന്‍ പാടില്ലെന്ന് തീര്‍ത്തുപറഞ്ഞു. എന്നാല്‍ സംഗീതസംവിധായകന്‍ ഡി.എസ്.പി വിട്ടില്ല. ഒടുവില്‍ തെലുങ്കുപോലെയല്ലാതെ മറ്റൊരു സ്റ്റൈലില്‍ ഞാന്‍ പാടി. അത് ഹിറ്റായി.
ഞാന്‍ എത്ര സെക്സിയായിട്ടും ഇന്‍റിമെസിയായിട്ടും അഭിനയിക്കാം. 

അത്തരത്തിലുള്ള പെണ്ണാണ് ഞാന്‍. പക്ഷെ ആ കഥാപാത്രത്തിന് അത് ജീവനായിരിക്കണം. അങ്ങനെ എനിക്ക് ഫീലായാല്‍ എങ്ങനെവേണമെങ്കിലും അഭിനയക്കാം. ഞാന്‍ സിനിമയില്‍ പാടാന്‍ കാരണക്കാരന്‍ നകുലാണ്. കോളേജില്‍ ഞങ്ങള്‍ ഒരേ ബാച്ചായിരുന്ന. അവനാണ് ഹാരിസ് ജയരാജിനോട് എന്നെക്കുറിച്ച് പറഞ്ഞ് ചാന്‍സ് വാങ്ങിച്ചുതന്നത്. 'കണ്ണും കണ്ണും നോക്കിയാ' എന്ന ആ പാട്ട് വന്‍ഹിറ്റായിരുന്നു. 

വിജയ്ക്കൊപ്പം അഭിനയിക്കുന്നതിന് മുമ്പുതന്നെ ഞാന്‍ അദ്ദേഹത്തിന്‍റെ സിനിമയില്‍ പാടിയിരുന്നു. മാസ്റ്ററില്‍ അഭിനയിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. വെരി നൈസ് മാന്‍...

മലയാളം എനിക്ക് തന്നായി അറിയുമായിരുന്നെങ്കില്‍ ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ തന്നെ സെറ്റിലായേനെ. എന്ത് മനോഹരമായ സിനിമകളാണ് മലയാളത്തില്‍ ചെയ്യുന്നത്.

ഞാന്‍ നടിയാവണമെന്ന് ആഗ്രഹിച്ചവളല്ല. വലിയ ജാസ് സിംഗറാവണം 'ബെര്‍ക്കുലി കോളേജ് ഓഫ് മ്യൂസിക്കില്‍' പോയി പഠിക്കണം എന്നൊക്കെ ആഗ്രഹിച്ചു.

ലേറ്റ് ട്വന്‍റീസില്‍ 'അയ്യോ കല്യാണം കഴിച്ചില്ലല്ലോ?' എന്ന വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കുന്നത് തന്നെ സന്തോഷമേകുന്നു.

എ.ഐ ടെക്നോളജി എന്നെപ്പോലുള്ള നടിമാര്‍ക്ക് മാത്രമല്ല സാധാരണ പെണ്‍കുട്ടികള്‍ക്കും അപകടമുണ്ടാക്കുന്നു. ഞാനും ഒരു സിനിമാനിര്‍മ്മാതാവായി 'മാസ്ക്' എന്ന സിനിമയിലൂടെ.

'ആയിരത്തില്‍ ഒരുവന്‍' എന്ന റിലീസായശേഷം പൊതുസ്ഥലത്ത് വെച്ച് ആര് എന്നെ കണ്ടാലും 'ഉന്‍ മേലെ ആശൈ താന്‍' എന്ന പാട്ടുപാടി കളിയാക്കുമായിരുന്നു. പത്തുവര്‍ഷം അതേ പാട്ടുതന്നെയായിരുന്നു. ഒറിജിനലായി അത് യുവന്‍ഷങ്കര്‍ സാര്‍ കമ്പോസ് ചെയ്ത പാട്ടാണ്.

സിനിമയില്‍ അഭിനയിക്കാനെത്തിയ ആദ്യകാലത്ത്, 'പാവാട കുറച്ചൊന്ന് പൊക്കൂ','അരക്കെട്ട് കുറച്ചുകൂടി കാണിക്കൂ'എന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുമ്പിലാണ്ട്ടോ... ആദ്യം  ഒട്ടും മടിക്കാതെ, പിന്നെ അഹങ്കാരത്തോടെ ആവശ്യപ്പെടുമായിരുന്നു. പിന്നീട് മടിച്ചുമടിച്ച് റിക്വസ്റ്റായി ചോദിക്കാന്‍ തുടങ്ങി.

നല്ല കഥകള്‍ തിരഞ്ഞെടുത്ത് അഭിനയിച്ചാല്‍ ആ സിനിമ റിലീസാവുന്നില്ല. നല്ല കമ്പനി നോക്കി അഭിനയിച്ചാല്‍ അവിടെ കഥ ഉഴപ്പുന്നു. വര്‍ഷത്തില്‍ എന്‍റെ രണ്ടുപടമെങ്കിലും റിലീസാവണം എന്നാണ് എന്‍റെ ആഗ്രഹം.

 

Tags
andrea jeremiah