Thursday, 22 October 2026 | 08:48 PM

Top News

'പുരട്ചി തലൈവർ എം. ജി. ആർ.' എന്ന ചിത്രത്തിൽ ജയലളിതയായി തൃഷ അഭിനയിക്കുമോ?

Admin 15 October 2026 05:59 AM
'പുരട്ചി തലൈവർ  എം. ജി. ആർ.' എന്ന ചിത്രത്തിൽ ജയലളിതയായി  തൃഷ അഭിനയിക്കുമോ?

Highlights

 എം.ജി.ആറിനൊപ്പം സിനിമയിലും, രാഷ്ട്രീയത്തിലും പ്രവർത്തിച്ച  ജയലളിതയുടെ  കഥാപാത്രം അവതരിപ്പിക്കാൻ  നടി തൃഷയുമായി  സംസാരിച്ചിട്ടുണ്ട്. അവർ അതിന്  സമ്മതിക്കും എന്നാണ്  പ്രതീക്ഷിക്കുന്നത്.

 

തമിഴ്‌നാട്ടിലെ മൺമറഞ്ഞ  ഒരു പ്രശസ്ത  രാഷ്ട്രീയ നേതാവും,  സ്വാതന്ത്ര്യത്തിന്  വേണ്ടി പോരാടിയ  ഒരു വീരനുമായിരുന്നു   പസ്സുംപൊൻ  മുത്തുരാമലിംഗ തേവർ. ഇദ്ദേഹത്തിന്റെ   ജീവിത ചരിത്രത്തെ ആസ്പദമാക്കി   'പസ്സുംപൊൻ തേവർ'  എന്ന ചിത്രം നിർമ്മിച്ച് അതിൽ   പസ്സുംപൊൻ  മുത്തുരാമലിംഗ തേവരായി അഭിനയിക്കുകയും ചെയ്ത  ജെ. എം. ബഷീർ, എം.ജി. ആർ. എന്ന എം. ജി. രാമചന്ദ്രന്റെ ജീവചരിത്രവും നിർമ്മിച്ച് അതിൽ   എം.ജി. ആറായി അഭിനയിക്കാനിരിക്കുകയാണ്. 

തമിഴ് സിനിമയിൽ പ്രശസ്ത ഒരു നടനായും, നിർമ്മാതാവായും  പ്രവർത്തിച്ച് പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച്   തമിഴ്‌നാട് മുഖ്യമന്ത്രിയായി 13 വർഷങ്ങളോളം നല്ല ഭരണം കാഴ്ച്ചവെക്കുകയും ചെയ്ത  ഒരു മഹാ വ്യക്തിയാണ് എം.ജി. ആർ. എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്.   'പുരട്ചി തലൈവർ എം.ജി.ആർ.' എന്ന  പേരിൽ എടുക്കുന്ന ഈ  ചിത്രത്തിൽ എം.ജി.ആർ. ആയി അഭിനയിക്കുന്ന  ജെ.എം. ബഷീർ   'പുരട്ചി തലൈവർ എം.ജി.ആർ.' ചിത്രം കുറിച്ച് സംസാരിക്കുകയുണ്ടായി.  


 ''ഈ മാസം (ഒക്ടോബർ) 17-ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ്  തുടങ്ങാനിരിക്കുകയാണ്. ഇപ്പോഴത്തെ തമിഴ്നാട്  നിയമസഭാ സ്പീക്കർ  ജെ.സി.ഡി പ്രഭാകർ  ഈ ചടങ്ങിൽ പങ്കെടുക്കും. . വിപ്ലവത്തലൈവർ എം.ജി.ആറിൻ്റെ ചെറുപ്പകാലം,  സിനിമ, രാഷ്ട്രീയം എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിൽ  നടന്ന സംഭവങ്ങളാണ് ചിത്രം  വിവരിക്കാൻ പോകുന്നത്.  ഇതിൽ   ഞാൻ എം.ജി.ആർ ആയി അഭിനയിക്കുന്നു.  എം.ജി.ആറിനൊപ്പം സിനിമയിലും, രാഷ്ട്രീയത്തിലും പ്രവർത്തിച്ച  ജയലളിതയുടെ  കഥാപാത്രം അവതരിപ്പിക്കാൻ  നടി തൃഷയുമായി  സംസാരിച്ചിട്ടുണ്ട്. അവർ അതിന്  സമ്മതിക്കും എന്നാണ്  പ്രതീക്ഷിക്കുന്നത്.

 ഇതിന് മുൻപ് ബോളിവുഡ് താരം കങ്കണ രണാവത്തും, രമ്യാകൃഷ്ണനും ജയലളിതയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആ ചിത്രങ്ങൾ ആരാധക ശ്രദ്ധ നേടിയില്ല.  അതിനാലാണ് ഞങ്ങൾ തൃഷയെ സമീപിച്ചിരിക്കുന്നത്! താരം ഇതിൽ അഭിനയിക്കാൻ സമ്മതിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്'' എന്നാണ്    ജെ.എം. ബഷീർ പറഞ്ഞത്.

Tags
puratchi thalaivar mgr jm basheer trisha krishnan