Friday, 04 September 2026 | 04:40 PM

Top News

അജിത്തിൻ്റെ 'ഡെയർ ഡെവിളി'ൽ ശാലിനി അഭിനയിക്കുന്നുണ്ടോ?

Admin 01 September 2026 10:10 AM
അജിത്തിൻ്റെ 'ഡെയർ ഡെവിളി'ൽ ശാലിനി അഭിനയിക്കുന്നുണ്ടോ?

Highlights

ഈ ചിത്രത്തിൽ ശാലിനിയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്ത പുറത്തുവന്നു കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുന്നത്! എന്നാൽ  ഇതിനെ തുടർന്ന് ശാലിനിയുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണം പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുകയാണ്. അതായത്, 'ഇനി സിനിമയിൽ അഭിനയിക്കാൻ ഉദ്ദേശമില്ല, ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതെ സ്‌ക്രീനിൻ്റെ പിന്നിൽ നിന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്'' എന്നുള്ളതാണ് ആ വിശദീകരണം. 

 

അജിത്തിൻ്റെ ഭാര്യയും, നടിയുമായ ശാലിനി അജിത്കുമാർ തൻ്റെ പ്രൊഡക്ഷൻ കമ്പനിയായ 'ബ്രേവ് ഹാർട്ട്സ്' പ്രൊഡക്ഷൻസിലൂടെ നിർമ്മിക്കുന്ന ചിത്രമാണ് 'ഡെയർ ഡെവിൾ'. അജിത്ത് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഇതിന് മുൻപ് അജിത്ത് നായകനായി അഭിനയിച്ച് പുറത്തുവന്ന  'ഗുഡ് ബാഡ് അഗ്ളി' എന്ന ചിത്രം സംവിധാനം ചെയ്ത ആധിക് രവിചന്ദ്രൻ തന്നെയാണ്.     അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കാൻ പോകുന്നതെന്നാണ് സൂചന. 'ഡെയർ ഡെവിൾ'  സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കാൻ പോവുകയാണ്.

 ഇത് സംബന്ധമായയുള്ള  പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ശാലിനിയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്ത പുറത്തുവന്നു കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുന്നത്! എന്നാൽ  ഇതിനെ തുടർന്ന് ശാലിനിയുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണം പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുകയാണ്. അതായത്, 'ഇനി സിനിമയിൽ അഭിനയിക്കാൻ ഉദ്ദേശമില്ല, ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതെ സ്‌ക്രീനിൻ്റെ പിന്നിൽ നിന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്'' എന്നുള്ളതാണ് ആ വിശദീകരണം. 

അതിനാൽ ഈ ചിത്രത്തിൽ ശാലിനി അഭിനയിക്കുന്നില്ലെന്നുള്ളത് വ്യക്തമായിരിക്കുകയാണ്! അതേ സമയം  മലയാളത്തിലെ പ്രശസ്ത നടൻ മോഹൻലാലിനേയും,  തെലുങ്ക്  നടൻ വെങ്കിടേഷിനെയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കരാറിലൊപ്പിട്ടതായുള്ള റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം!

Tags
shalini ajith