Monday, 21 September 2026 | 06:46 PM

Latest

ചിരഞ്ജീവിയുടെ തെലുങ്ക് ചിത്രത്തിൽ കാർത്തി....

05 May 2026 12:30 PM
ചിരഞ്ജീവിയുടെ തെലുങ്ക് ചിത്രത്തിൽ കാർത്തി....

തെലുങ്ക് സിനിമാ മേഖലയിലെ മുതിർന്ന നടനായ ചിരഞ്ജീവി ഇപ്പോൾ 'മന ശങ്കര വരപ്രസാദ് ഗാരു' എന്ന തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിൽ ചിരഞ്ജീവിക്കൊപ്പം നയൻതാരയാണ് നായകിയായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ബോബി സംവിധാനം ചെയ്യുന്ന ഒരു  ചിത്രത്തിലും ചിരഞ്ജീവി  അഭിനയിക്കാനിരിക്കുകയാണ്. 'വാൾട്ടർ വീരയ്യ' എന്ന ചിത്രത്തിന് ശേഷം ബോബിയും,  ചിരഞ്ജീവിയും ഒന്നിക്കുന്ന ചിത്രമാണിത്. 

ഈ ചിത്രത്തിൽ തമിഴ് നടൻ കാർത്തി ഒരു പ്രധാന വേഷത്തിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രയിലും,  തെലുങ്കാനയിലും     കാർത്തിക്ക്  നിറയെ ആരാധകരുണ്ട്. ഇതിന് മുൻപ് നാഗാർജുനയ്‌ക്കൊപ്പം 'ഊപിരി' എന്ന തെലുങ്ക് ചിത്രത്തിൽ കാർത്തി അഭിനയിച്ചിട്ടുണ്ട്.  'ഹിറ്റ് 3' എന്ന തെലുങ്ക് ചിത്രത്തിലും  ഒരു അതിഥി വേഷത്തിൽ  അഭിനയിച്ച കാർത്തി അടുത്ത്  'ഹിറ്റ്-4' എന്ന ചിത്രത്തിലും അഭിനയിക്കുമെന്നുള്ള റിപ്പോർട്ടും ഉണ്ട്. 

ചിരഞ്ജീവിയുടെ 'വാൾട്ടർ വീരയ്യ' എന്ന ചിത്രത്തിൽ രവി തേജ ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചിരുന്നു. അതുപോലെ  ബോബി തന്റെ അടുത്ത ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ കാർത്തിയെ തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

Tags
karthi chiranjeevi