ടൊവിനോ തോമസ് നായകനാവുന്ന തീവണ്ടിയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന് ഈണം നല്കി ജോബ് കുര്യന് ആലപിച്ചിരിക്കുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനി വിശ്വലാലാണ് തിരക്കഥ എഴുതിയിരിക്കുന്നത്.