Monday, 20 July 2026 | 12:52 PM

Latest

രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി; വരൻ തെലുങ്ക് സംവിധായകൻ

Admin 09 July 2026 08:30 AM
രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി;  വരൻ തെലുങ്ക് സംവിധായകൻ

Highlights

താന്‍ വിവാഹിതയായെന്ന വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് സ്വാതി റെഡ്ഡി.  സ്വാതി നായികയായ മന്ത് ഓഫ് മധു എന്ന സിനിമയുടെ സംവിധായകന്‍ കൂടിയായ ശ്രീകാന്ത് നഗോതിയാണ് വരന്‍.

 

ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായിക. തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സ്വാതി. താന്‍ വിവാഹിതയായെന്ന വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് സ്വാതി റെഡ്ഡി.

സ്വാതി നായികയായ മന്ത് ഓഫ് മധു എന്ന സിനിമയുടെ സംവിധായകന്‍ കൂടിയായ ശ്രീകാന്ത് നഗോതിയാണ് വരന്‍. സ്വാതിയുടെ രണ്ടാം വിവാഹമാണിത്. വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്.

ഹിച്ച്ഡ് എന്ന കുറിപ്പോടെ വിവാഹത്തില്‍ നിന്നുള്ള ചിത്രം പങ്കുവെക്കുകയായിരുന്നു ഇരുവരും. വിവാഹത്തിന്റെ പൂജ നടക്കുമ്പോള്‍ പരസ്പരം കൈ കോര്‍ത്തിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വിലയിരുത്തുന്നത്.

Tags
srikanth nagothi swathi reddy