പഞ്ചരത്നയിലെ പെണ്‍കൂട്ടായ്മ

ത്യാഗരാജ മഹോത്സവത്തിനും ചെമ്പൈ സംഗീതോത്സവത്തിനുമൊക്കെ സംഗീതജ്ഞര്‍ സംഘം ചേര്‍ന്നിരുന്ന് കച്ചേരി നടത്തുക, അത്യപൂര്‍വ്വമല്ലാത്ത കാഴ്ചയാണ്. എന്നാല്‍ അങ്ങനൊരു സംഘംചേരല്‍കാഴ്ച പക്ഷേ അമ്പലപ്പറമ്പുകളിലെ സംഗീതക്കച്ചേരികളില്‍ കാണാറില്ല. ഇരട്ടകളായി പിറന്ന സഹോദരിമാര്‍ ചിലപ്പോള്‍ ഒന്നിച്ചിരുന്ന് കച്ചേരി നടത്തുന്നത്... Read More

ത്യാഗരാജ മഹോത്സവത്തിനും ചെമ്പൈ സംഗീതോത്സവത്തിനുമൊക്കെ സംഗീതജ്ഞര്‍ സംഘം ചേര്‍ന്നിരുന്ന് കച്ചേരി നടത്തുക, അത്യപൂര്‍വ്വമല്ലാത്ത കാഴ്ചയാണ്. എന്നാല്‍ അങ്ങനൊരു സംഘംചേരല്‍കാഴ്ച പക്ഷേ അമ്പലപ്പറമ്പുകളിലെ സംഗീതക്കച്ചേരികളില്‍ കാണാറില്ല. ഇരട്ടകളായി പിറന്ന സഹോദരിമാര്‍ ചിലപ്പോള്‍ ഒന്നിച്ചിരുന്ന് കച്ചേരി നടത്തുന്നത് മാത്രമേ ഇന്നോളം പതിവുള്ളൂ. എന്നാല്‍ അതിനൊരപവാദമായി മാറുകയാണ് കൊല്ലത്തെ ഏഴ് സ്ത്രീകള്‍.

 

മീരാഅനില്‍, ഷേര്‍ളി അജയന്‍, ശ്രീദേവി ഉദയന്‍, അമ്പിളി പുരുഷോത്തമന്‍, സുചിത്രാ അജയന്‍, ഗീതാശ്രീകുമാര്‍, സീനാ അനൂപ് എന്നീ ഏഴ് വനിതാസംഗീതജ്ഞരാണ് ‘പഞ്ചരത്നാ ഗ്രൂപ്പ് ഓഫ് മ്യൂസിക്’ എന്ന പേരില്‍ ഒരു ട്രൂപ്പ് രൂപീകരിച്ച് സംഗീത ആലാപനരംഗത്ത് ഒരു പുത്തന്‍ രീതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഒരേ തരത്തിലും നിറത്തിലുമുള്ള വസ്ത്രം ധരിച്ച് ഏഴുപേര്‍ ഒന്നിച്ചിരുന്ന് രാഗം വിസ്തരിക്കുകയും കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യുമ്പോള്‍ അത് കണ്ണിനും കാതിനും സുഖകരമായ ഒരനുഭൂതിയായി മാറുന്നു എന്നാണ് അനുഭവം. പഞ്ചരത്നയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ അതിനുള്ള തെളിവാണ്.

 

 

തുടക്കം 12 ല്‍

 

2016 നവംബറില്‍ പന്ത്രണ്ടുപേരുമായിട്ടായിരുന്നു തുടക്കം. എല്ലാവരും തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്നും വിവിധ കാലത്തായി ഗാനഭൂഷണവും ഗാനപ്രവീണയുമൊക്കെ പാസായവര്‍. ആ കൂട്ടായ്മ തുടക്കംമുതല്‍ക്കേ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, പരിപാടികള്‍ ചെയ്യുവാനുള്ള അസൗകര്യവും മറ്റും കാരണം അഞ്ചുപേര്‍ നിഷ്ക്രിയത്വത്തിലേക്ക് ഉള്‍വലിഞ്ഞപ്പോള്‍ ശേഷിച്ചത് ഏഴുപേര്‍.

 

2016 നവംബറില്‍ ഇങ്ങനൊരു സംഗീതക്കൂട്ടായ്മ രൂപീകരിക്കുവാന്‍ മുന്‍കയ്യെടുത്തത് മീരാ അനിലാണ്. 87 ല്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും 7 വര്‍ഷത്തെ ഗാനഭൂഷണം, ഗാനപ്രവീണ കോഴ്സുകള്‍ പാസായ മീര, രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍ മുതല്‍ക്കേ പാട്ടുകാരിയായും അദ്ധ്യാപികയായുമൊക്കെ സംഗീതവുമായി ഇഴുകിച്ചേര്‍ന്നുള്ള ഒരു ജീവിതമാണ് നയിച്ചുപോന്നത്. പഠനകാലത്തുതന്നെ പഠിപ്പിക്കലിലേക്ക് തിരിഞ്ഞ മീര പഠിത്തം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഉടന്‍ ഒറ്റയ്ക്ക് കച്ചേരികള്‍ ചെയ്യാന്‍ തുടങ്ങി. പത്തുവര്‍ഷക്കാലം, പ്രശസ്ത നര്‍ത്തകിയായിരുന്ന ബീനാബാലകൃഷ്ണനുവേണ്ടി കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയ്ക്ക് പാടുകയും ചെയ്തിരുന്നു.

 

 

അതിനിടെ പതിനെട്ടുവര്‍ഷം മൂന്ന് സ്വകാര്യസ്ക്കൂളുകളില്‍ സംഗീതാദ്ധ്യാപികയായി ജോലി നോക്കിയ മീരാഅനില്‍ ഒരു ഭക്തിഗാന ആല്‍ബം സംവിധാനം ചെയ്യുകയും ചെയ്തു. ‘ഉള്ളം ഉരുകുതയ്യ’ എന്ന പേരില്‍ പുറത്തിറങ്ങിയ ആ ആല്‍ബം മീരാ അനിലിന് നേടിക്കൊടുത്ത റെക്കോര്‍ഡ്, അയ്യപ്പഭക്തിഗാനങ്ങളുടെ ആല്‍ബം പുറത്തിറക്കിയ ആദ്യവനിത എന്നുള്ളതാണ്.
ആ റെക്കോര്‍ഡ് തന്നെയാണ് ‘പഞ്ചരത്ന’യ്ക്കും ലഭിച്ചത്. കേരളത്തില്‍ ആദ്യമായിട്ടാണ് സംഗീതാദ്ധ്യാപികമാര്‍ ചേര്‍ന്ന് ഇതുപോലൊരു ട്രൂപ്പിന് ജന്മം നല്‍കിയിട്ടുള്ളത്. ഇവരൊക്കെ സംഗീതം പഠിച്ചു പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ സ്പെഷ്യല്‍ ടീച്ചേഴ്സിന്‍റെ നിയമനം നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഒരു വരുമാനമാര്‍ഗ്ഗം എന്ന നിലയിലും, പരിപോഷിപ്പിച്ചെടുത്ത ജന്മസിദ്ധമായ കഴിവ് സമൂഹത്തിന് മുന്നില്‍ പ്രകടിപ്പിക്കണമെന്നുമുള്ള താല്‍പ്പര്യമാണ് മീരയെ ഇങ്ങനൊരു ചിന്തയിലേക്ക് നയിച്ചത്.

 

കൂടിയാലോചനയില്‍ മറ്റുള്ളവര്‍ക്കും ആ ആശയത്തോടു യോജിപ്പുണ്ടായപ്പോള്‍, പഞ്ചരത്നയ്ക്ക് പിറവിയെടുക്കാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. അങ്ങനെ കേരളത്തിലാദ്യമായി ശാസ്ത്രീയ സംഗീതം അവതരിപ്പിക്കുന്ന ട്രൂപ്പ് എന്നുള്ള പേര് പഞ്ചരത്നയ്ക്ക് സ്വന്തമായി. സംഗീത ത്രിമൂര്‍ത്തികളില്‍ ഒന്നാമനായ ത്യാഗരാജ ഭാഗവതരുടെ, പഞ്ചരത്നങ്ങള്‍പോലെ ശോഭിക്കുന്ന അഞ്ച് കീര്‍ത്തനങ്ങളാണ് പഞ്ചരത്നങ്ങള്‍ എന്ന പേരില്‍ വിഖ്യാതമായിട്ടുള്ളത്. അത് കണക്കാക്കിയാണ് ഈ ശാസ്ത്രീയ സംഗീതട്രൂപ്പിന് പഞ്ചരത്ന എന്ന പേര് നല്‍കിയത്.

 

വിവാഹസ്ഥലങ്ങളില്‍ കച്ചേരി നടത്തുക എന്നുള്ളതായിരുന്നു, തുടങ്ങുമ്പോള്‍ പഞ്ചരത്നയുടെ ലക്ഷ്യം. ആ ലക്ഷ്യം തെറ്റിയില്ല. ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി വിവാഹസ്ഥലങ്ങളില്‍ പഞ്ചരത്ന ഇതിനകം സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചുകഴിഞ്ഞു. അതിനിടെ, ഗാനമേള നടത്തിക്കൂടെ എന്നുള്ള ചോദ്യം ഏറ്റെടുത്ത് ഇപ്പോള്‍ അതും നടത്തുന്നുണ്ട്. മീരയുടെതന്നെ ഒരു കസിന്‍റെ മകനും (വിനായക്), പഞ്ചരത്നയിലെ ഒരു പാട്ടുകാരിയുടെ മകന്‍ ആദര്‍ശുമാണ് മെയില്‍ സിംഗേഴ്സ്. അതേത്തുടര്‍ന്ന് ഇപ്പോള്‍ സംഗീതക്കച്ചേരിയും ഗാനമേളയും അവതരിപ്പിക്കുന്നുണ്ട്. എങ്കിലും പ്രാധാന്യം സംഗീതക്കച്ചേരിക്കുതന്നെയാണ്. പാട്ടുകാര്‍ മാത്രമാണ് വനിതകള്‍.

 

പക്കം പുരുഷന്മാര്‍ തന്നെയാണ് ഏഴ് പാട്ടുകാരില്‍ പലര്‍ക്കും വീട്ടില്‍നിന്ന് അധികദിവസം മാറിനില്‍ക്കുവാന്‍ കഴിയാത്തതുകൊണ്ട്, അങ്ങനുള്ള പരിപാടികള്‍ ഒഴിവാക്കുകയായിരുന്നു ഇത്രനാളും. മറിച്ചായിരുന്നെങ്കില്‍ പഞ്ചരത്ന ഇതിനകം നൂറുകണക്കിന് വേദികള്‍ പിന്നിട്ടേനെ എന്നാണ്, ഡയറക്ടര്‍ മീരാ അനില്‍ പറയുന്നത്. അതെന്തായാലും കേരളത്തിലെ പ്രൊഫഷണല്‍ കലാരംഗത്ത് ഒരു വേറിട്ട അനുഭവമാണ് പഞ്ചരത്നഗ്രൂപ്പ് ഓഫ് മ്യൂസിക് പ്രദാനം ചെയ്യുന്നത്.
ഡയറക്ടര്‍: മീരാ അനില്‍

 

തയ്യാറാക്കിയത്: പി. ജയചന്ദ്രന്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO