അതിക്രമങ്ങള്‍ക്കെതിരെ പെണ്‍കരുത്തിനെ സജ്ജമാക്കാന്‍ ‘ചിലപ്പോള്‍ പെണ്‍കുട്ടി’

ഒന്‍പതു വയസ്സ് പ്രായമുള്ള 'ആരിഫ' എന്ന പെണ്‍കുട്ടി, കാശ്മീരിലെ കത്വയിലാണ് പാറിപ്പറന്ന് നടന്നത്. പൂക്കളെയും മൃഗങ്ങളെയും സ്നേഹത്താല്‍ ലാളിച്ചു. പൂക്കളെക്കാള്‍ സുന്ദരി. ഒരുനാള്‍ അവളുടെ പൂക്കളെ ചവിട്ടിയരക്കാന്‍ അവരെത്തി. യാതൊരു ദയയുമില്ലാതെ അവരവളെ മരണവും... Read More

ഒന്‍പതു വയസ്സ് പ്രായമുള്ള ‘ആരിഫ’ എന്ന പെണ്‍കുട്ടി, കാശ്മീരിലെ കത്വയിലാണ് പാറിപ്പറന്ന് നടന്നത്. പൂക്കളെയും മൃഗങ്ങളെയും സ്നേഹത്താല്‍ ലാളിച്ചു. പൂക്കളെക്കാള്‍ സുന്ദരി. ഒരുനാള്‍ അവളുടെ പൂക്കളെ ചവിട്ടിയരക്കാന്‍ അവരെത്തി. യാതൊരു ദയയുമില്ലാതെ അവരവളെ മരണവും അതിനപ്പുറവും കാണുംവരെ ഭക്ഷിച്ചു. ഒരു നരകമുണ്ടെങ്കില്‍ നീ അവിടെയാകണമെന്ന് ആഗ്രഹിക്കുന്നു. കാരണം നീ കടന്നുപോയതുമായി താരതമ്യം ചെയ്യുമ്പോള്‍ അത് നിനക്ക് ഒരു പ്രശ്നമേയല്ല. നീ ഈശ്വരډാരുടെ അടുത്തായിരുന്ന ഒരേയൊരു സമയം നിന്നെയവര്‍ കരുണയില്ലാതെ പീഡിപ്പിച്ചു. അന്ന് ഒരു ദൈവവും കണ്ണു തുറന്നില്ല. അതുകൊണ്ട് നരകത്തിലാണ് നിനക്ക് കൂടുതല്‍ സുരക്ഷിതത്വം. നിനക്ക് നീതി കിട്ടില്ലെന്ന് അറിയിക്കുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. കാരണം നിന്നെ വേട്ടയാടിയവര്‍ നിന്നെ സംരക്ഷിക്കേണ്ടവര്‍ തന്നെയായിരുന്നു.

 

‘ചിലപ്പോള്‍ പെണ്‍കുട്ടി’, കുട്ടികളും മാതാപിതാക്കളും നിര്‍ബന്ധമായും കാണേണ്ട, ശക്തമായൊരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയാണ്. പലപ്പോഴും പല സാഹചര്യങ്ങളില്‍ നമ്മുടെ കുട്ടികള്‍ ഒറ്റയ്ക്കായിപ്പോകുന്ന സന്ദര്‍ഭങ്ങളുണ്ട്. അവിടെയാണ് അവരുടെ ജീവിതതാളം തെറ്റിപ്പോകുന്നത്. തെറ്റുകള്‍ അവരിലേക്ക് കടന്നുവരുന്നത്.

 

കശ്മീരില്‍ നിന്നു തുടങ്ങുന്ന കഥ കേരളക്കരയിലേക്ക് എത്തുന്നു. പ്രായഭേദമെന്യേ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരെ പെണ്‍കരുത്തിനെ സജ്ജമാക്കാനുള്ള ശ്രമമാണ് ‘പ്രസാദ് നൂറനാട്’ സംവിധാനം ചെയ്യുന്ന ‘ചിലപ്പോള്‍ പെണ്‍കുട്ടി’. ഇവിടെ ഇരയാകുന്ന ഓരോ ജീവിതത്തിനും സമൂഹം നല്‍കുന്നത് സഹതാപത്തിന്‍റെ വെറും പൊയ്വാക്കുകള്‍ മാത്രം. അതിക്രമം തനിക്കെതിരെയാണ് സംഭവിച്ചതെന്നോ, തന്നോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കാണ് സംഭവിച്ചതെന്നോ ഓര്‍ത്തു നോക്കണം. ദൈവത്തിനു മുന്നില്‍ നിഷ്കളങ്കത പിച്ചിചീന്തപ്പെടുമ്പോള്‍, അത് നാളെ നിനക്കും സംഭവിച്ചേക്കാം എന്നുകൂടി ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.

 

ആരാധനാലയത്തിന്‍റെ മതില്‍ക്കെട്ടുകളില്‍ത്തട്ടി ചിതറിപ്പോയ രോദനങ്ങള്‍ ഉള്ളിലിരിക്കുന്ന ദൈവങ്ങള്‍വരെ കേള്‍ക്കാതെ പോകുന്ന കാലത്ത്, മതത്തിന്‍റെയും നിറത്തിന്‍റെയും പേരില്‍ തമ്മിലടിക്കുന്നവര്‍ക്ക് അലറിക്കരയുന്ന കുരുന്നുകളുടെ നിലവിളികള്‍ കേള്‍ക്കാനുള്ള കാതുകള്‍ ഉണ്ടായിരുന്നില്ലല്ലോ.ഇനിയും കശ്മീരും ഗുജറാത്തും ആഘോഷിപ്പെടാതെയാകട്ടെ…. ഒരു കുരുന്നും ഒരു സ്ത്രീയും ഇരയാകാതിരിക്കട്ടെ… ഇരുളിലും മറവിലും വേട്ടക്കാര്‍ ഇല്ലാതെയാകട്ടെ….

 

 

ബാനര്‍-ട്രൂ മൂവി മേക്കേഴ്സ്,  സംവിധാനം-പ്രസാദ് നൂറനാട്, നിര്‍മ്മാണം-സുനീഷ് ചുനക്കര, തിരക്കഥ-എം.കമറുദ്ദീന്‍, ഛായാഗ്രഹണം-ശ്രീജിത്ത് ജി.നായര്‍, എഡിറ്റിംഗ്-രഞ്ജിത് വി.മീഡിയ, സംഗീതം-അജയ് സരിഗമ, ഗാനരചന-രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, എം.കമറുദ്ദീന്‍, എസ്.എസ്.ബിജു, ഡോ.ജെ.പി.ശര്‍മ്മ, ആലാപനം-ഡോ.വൈക്കം വിജയലക്ഷ്മി (ആദ്യ ഹിന്ദി ഗാനം), അഭിജിത് കൊല്ലം, അര്‍ച്ചന വി.പ്രകാശ്, ജിന്‍ഷ ഹരിദാസ്, അജയ് തിലക്, രാകേഷ് ഉണ്ണി, ഓഡിയോ വിതരണം-ഈസ്റ്റ്കോസ്റ്റ് ഓഡിയോസ്, പ്രൊ: കണ്‍ട്രോളര്‍-പ്രകാശ് ചുനക്കര, വിഷ്ണു മണ്ണാമൂല, സഹസംവിധാനം-ആദര്‍ശ് ആനയടി, ചമയം-മധു കാലടി, കല-അജയ് വര്‍ണ്ണശാല, രാജീവ് ഇടക്കുളം, കോസ്റ്റ്യും-സതീഷ് നേമം, ആക്ഷന്‍-അഷ്റഫ് ഗുരുക്കള്‍, കോറിയോഗ്രാഫി-സനൂജ് സൈനു, സംവിധാന സഹായികള്‍-വിനീഷ് നെന്മാറ, രാഹുല്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍-ഷാല്‍ വിസ്മയ, പി.ആര്‍.ഓ-എ.എസ്.ദിനേശ്, അജയ് തുണ്ടത്തില്‍.

 

 ആവണി എസ്.പ്രസാദ്, കാവ്യാഗണേശ്, സിമ്രിന്‍ രതീഷ്, കൃഷ്ണചന്ദ്രന്‍, സുനില്‍ സുഗത, അരിസ്റ്റോ സുരേഷ്, ദിലീപ് ശങ്കര്‍, സുനിഷ് ചുനക്കര, ലക്ഷ്മി പ്രസാദ്, രുദ്ര എസ്.ലാല്‍, ശ്രുതി രജനീകാന്ത്, ശിവമുരളി, ശരത്ത്, പ്രിയ രാജീവ്, ജലജ, നൗഷാദ്, അഡ്വ.മുജീബ് റഹ്മാന്‍ എന്നിവരഭിനയിക്കുന്നു. ‘ചിലപ്പോള്‍ പെണ്‍കുട്ടി’ ഉടന്‍ തീയേറ്ററുകളിലെത്തും. അജയ് തുണ്ടത്തില്‍ (പി.ആര്‍.ഓ)

Show Less

No comments Yet

SLIDESHOW

LATEST VIDEO