ലൂസിഫറിന് പിന്നാലെ മുരളിഗോപിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമയിലെ വലിയ വിജയമാണ് ലൂസിഫര്‍ നേടികൊണ്ടിരിക്കുന്നത്. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജാണ്.  തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രേക്ഷകരുടെ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍... Read More

മലയാള സിനിമയിലെ വലിയ വിജയമാണ് ലൂസിഫര്‍ നേടികൊണ്ടിരിക്കുന്നത്. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജാണ്.  തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രേക്ഷകരുടെ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് ലൂസിഫറാണ്.

 

 

ഇതിനിടെ മുരളി ഗോപിയുടെ വാക്കുകള്‍ വീണ്ടുമൊരു ചിത്രത്തിലേക്കുള്ള സൂചന നല്‍കുന്നു. രണ്ട് വരികളും ഒരു ചിത്രവുമാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജുമൊത്തുള്ള തന്റെ ചിത്രമാണത്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിക്കുന്ന മുരളി ഗോപി ‘ഇനിയും ചിലത് വരാനുണ്ടെ’ന്നും കുറിച്ചു (More to come). 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO