വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ആറ് വയസുകാരന്‍ മരിച്ചതോടെ പരിഭ്രാന്തിയിലായിരിക്കുകയാണ് നാട്ടുകാര്‍. പനിയുടെ കാരണക്കാരനാകട്ടെ കൊതുക് തന്നെ. പനിയുടെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. വൈറസ് ബാധയുള്ള കൊതുകു കടിയേറ്റാല്‍ 3... Read More

മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ആറ് വയസുകാരന്‍ മരിച്ചതോടെ പരിഭ്രാന്തിയിലായിരിക്കുകയാണ് നാട്ടുകാര്‍. പനിയുടെ കാരണക്കാരനാകട്ടെ കൊതുക് തന്നെ. പനിയുടെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

വൈറസ് ബാധയുള്ള കൊതുകു കടിയേറ്റാല്‍ 3 ദിവസം മുതല്‍ 2 ആഴ്ച്ചയ്ക്കുള്ളില്‍ സാധാരണഗതിയില്‍ മനുഷ്യരില്‍ രോഗം വരും. അണുബാധയേല്‍ക്കുന്നവരില്‍ 80 ശതമാനം ആളുകള്‍ക്കും രോഗലക്ഷണം ഉണ്ടാകാറില്ല. 20 ശതമാനം ആളുകള്‍ക്ക് വെസ്റ്റ് നൈല്‍ ബാധ പനിയായി അനുഭവപ്പെടും. പനി, തലവേദന, ക്ഷീണം, ശരീരവേദന, ഛര്‍ദ്ദി, ചിലരില്‍ ശരീരത്തിലെ പാടുകള്‍, ഓര്‍മക്കുറവ് എന്നിവയാണു പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ ചിലര്‍ക്ക് ഇതു നാഡി വ്യൂഹത്തെ ബാധിക്കുകയും വെസ്റ്റ് നൈല്‍ എന്‍സെഫലൈറ്റിസ് ആവുകയും ചെയ്യുന്നു.
കാരണങ്ങള്‍ ഇവയൊക്കെ….

പക്ഷി വര്‍ഗങ്ങളുടെ രക്തം ഇഷ്ടപ്പെടുന്ന, രാത്രിയില്‍ രക്തം തേടുന്ന തരം കൊതുകുകളാണ് ഈ അസുഖം പരത്തുക. ഇന്ത്യയില്‍ ക്യൂലക്‌സ് വിഷ്ണുവൈ, ക്യൂലക്‌സ് പൈപിയന്‍സ് എന്നിവരാണ് പ്രാധാനപ്പെട്ട രോഗവാഹകര്‍. വൈറസ് വാഹകരായ പക്ഷികളെ ഈ കൊതുകുകള്‍ രക്തത്തിനായി കുത്തുമ്ബോള്‍, വൈറസ് കൊതുകുകളുടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും, പിന്നീട് മറ്റു സസ്തനികളിലേക്കു പകര്‍ത്താനും, മുട്ട വഴി അടുത്ത തലമുറയിലേക്ക് പ്രവേശിക്കാനും ഇടവരുന്നു. 14 തരം കൊതുകുകളാണു പ്രധാനമായും അസുഖം പരത്തുക. ഈ അസുഖത്തിന് പ്രതിരോധ മരുന്നോ, വെസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നോ ലഭ്യമല്ല. അതുകൊണ്ടു തന്നെ രോഗ പ്രതിരോധമാണ് അസുഖം വരാതിരിക്കാന്‍ ആവശ്യം.

ശ്രദ്ധിക്കേണ്ടത്….

1. വലയ്ക്കുള്ളില്‍ ഉറങ്ങാന്‍ ശ്രമിക്കുക. കൊതുക് കടിയേല്‍ക്കാതെ നോക്കുക. കൊതുക് അകത്തേക്ക് കയറാതിരിക്കാന്‍ ജനലുകളിലും വലയിടുന്നത് നല്ലതാണ്.
2. കൊതുകുകളെ നശിപ്പിക്കുക. വീടുകളില്‍ വൈകുന്നേരങ്ങളില്‍ കൊതുക് വരുന്ന ഇടങ്ങള്‍ വലയിട്ട് മൂടുക.
3. പരിസരം വൃത്തിയായി സൂക്ഷിക്കുക.
4. ശരീരം മുഴുവന്‍ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
5. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുക.
6. സ്വയം ചികിത്സ ഒഴിവാക്കുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO