മമ്മുക്കയുടെ ഒബ്സര്‍വേഷന്‍ അപാരമാണ് – വൈശാഖ്

മമ്മുക്ക പുതിയവര്‍ക്ക് അവസരം കൊടുക്കുന്നു എന്നു പറയുന്നതിനേക്കാള്‍ ഉചിതമായി എനിക്കുതോന്നുന്നത് തെരഞ്ഞെടുക്കുകയാണ്. ചൂസ് ചെയ്യുന്നതിലാണ് മമ്മുക്കയ്ക്ക് മിടുക്കുള്ളത്.   കാരണം പുതിയ സംവിധായകര്‍ക്ക് മമ്മുക്ക അവസരം കൊടുത്തിട്ടുണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള മമ്മുക്കയുടെ ഒബ്സര്‍വേഷനും അപാരമായിരിക്കും. എനിക്കങ്ങനെയാണ്... Read More

മമ്മുക്ക പുതിയവര്‍ക്ക് അവസരം കൊടുക്കുന്നു എന്നു പറയുന്നതിനേക്കാള്‍ ഉചിതമായി എനിക്കുതോന്നുന്നത് തെരഞ്ഞെടുക്കുകയാണ്. ചൂസ് ചെയ്യുന്നതിലാണ് മമ്മുക്കയ്ക്ക് മിടുക്കുള്ളത്.

 

കാരണം പുതിയ സംവിധായകര്‍ക്ക് മമ്മുക്ക അവസരം കൊടുത്തിട്ടുണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള മമ്മുക്കയുടെ ഒബ്സര്‍വേഷനും അപാരമായിരിക്കും. എനിക്കങ്ങനെയാണ് തോന്നിയിട്ടുള്ളത്. മമ്മുക്കയുടെ മുന്നില്‍ കഥ പറയാന്‍ വരുന്നവരില്‍നിന്നും മിടുക്കുള്ളവരെ, അല്ലെങ്കില്‍ മികച്ച കഥയെന്ന് തോന്നുന്നത് മമ്മുക്ക ചൂസ് ചെയ്യുകയാണ് ചെയ്യുന്നത്.

 

ഇക്കാര്യത്തില്‍ മറ്റ് കാര്യങ്ങളും കാരണങ്ങളും ഒക്കെ ഉണ്ടെങ്കിലും ബേസിക്കായ രഹസ്യം ഇതുതന്നെയാണ്. മമ്മുക്കയെ നമ്മള്‍ അപ്രോച്ചുചെയ്യുന്ന സമയത്ത് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരുന്ന സാഹചര്യം മമ്മുക്കയ്ക്ക് ഉണ്ടെന്നും എനിക്ക് തോന്നുന്നില്ല. മമ്മുക്കയുടെ ആ നിരീക്ഷണപാടവം ചെറുതായി കാണാനാവില്ല.

 

തുറുപ്പുഗുലാന്‍, ട്വന്‍റിട്വന്‍റി തുടങ്ങിയ സിനിമകളുടെയെല്ലാം അസോസിയേറ്റ് ഡയറക്ടറായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സമയത്തൊക്കെ ഒരു പക്ഷേ, എന്നെ മമ്മുക്ക ശ്രദ്ധിച്ചിട്ടുണ്ടാകാം. പോക്കിരി രാജപോലൊരു സിനിമയുമായി ഞാന്‍ സമീപിക്കുമ്പോള്‍ ആ സിനിമ എന്നെ ഏല്‍പ്പിക്കുന്നതില്‍ ഒരു വിശ്വാസം മമ്മുക്കയ്ക്ക് ഉണ്ടായിട്ടുണ്ടാകാം.- സംവിധായകന്‍ വൈശാഖ് അഭിപ്രായപ്പെട്ടു.

ഏറെ വിജയംനേടിയ വൈശാഖ്- ഉദയകൃഷ്ണ- സിബി. കെ. തോമസ്സ് കൂട്ടുകെട്ടിന്‍റെ ‘പോക്കിരിരാജ’യിലെ രാജാ എന്ന കഥാപാത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘മധുരരാജ’യായി വീണ്ടും മമ്മൂട്ടിയെത്തുന്നു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO