‘വോയ്സ് ഓഫ് വിമണ്‍’; തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ

മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസിയെ പോലെ തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മയായ 'വോയ്സ് ഓഫ് വിമണ്‍' (വിഒഡബ്ല്യൂ) എന്ന സംഘടന രൂപികരിച്ചു. നടി ലക്ഷ്മി മാഞ്ചു, നിര്‍മ്മാതാക്കളായ സ്വപ്ന ദത്ത്, സുപ്രിയ, സംവിധായിക നന്ദിനി,... Read More

മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസിയെ പോലെ തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മയായ ‘വോയ്സ് ഓഫ് വിമണ്‍’ (വിഒഡബ്ല്യൂ) എന്ന സംഘടന രൂപികരിച്ചു. നടി ലക്ഷ്മി മാഞ്ചു, നിര്‍മ്മാതാക്കളായ സ്വപ്ന ദത്ത്, സുപ്രിയ, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി എന്നിവര്‍ ചേര്‍ന്നാണ് ഈ സംഘടന രൂപികരിച്ചിരിക്കുന്നത്.
തെലുങ്ക് സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പതിലധികം വനിതകളാണ് വോയ്സ് ഓഫ് വിമണില്‍ അംഗങ്ങളായുള്ളത്. സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
അഞ്ച് പേര്‍ ചേര്‍ന്ന് ആരംഭിച്ച വോയ്സ് ഓഫ് വിമണ്‍ എന്ന സംഘടനയില്‍ ഇപ്പോള്‍ 80 സ്ത്രീകളാണ് ഉള്ളത്. തെലുങ്ക് സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് വോയ്സ് ഓഫ് വിമണ്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തങ്ങളെ കൊണ്ട് കഴിയുന്ന വിധത്തില്‍ പരിഹാരം കാണുമെന്ന് നടി ലക്ഷ്മി മാഞ്ചു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO