പൊങ്കല്‍ ചിത്രമായി ‘വിശ്വാസം’

ശിവ സംവിധാനം ചെയ്ത് അജിത്തിനൊപ്പം നയന്‍താര ജോഡി ചേരുന്ന 'വിശ്വാസം' പൊങ്കലിന് റിലീസ് ചെയ്യുന്നു. തൂക്കുദുരൈ എന്ന ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജിത്ത് ഈ ചിത്രത്തില്‍ മധുരൈ തമിഴാണ് സംസാരിക്കുന്നത്. നിരഞ്ജന എന്നാണ് നയന്‍താരയുടെ... Read More

ശിവ സംവിധാനം ചെയ്ത് അജിത്തിനൊപ്പം നയന്‍താര ജോഡി ചേരുന്ന ‘വിശ്വാസം’ പൊങ്കലിന് റിലീസ് ചെയ്യുന്നു. തൂക്കുദുരൈ എന്ന ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജിത്ത് ഈ ചിത്രത്തില്‍ മധുരൈ തമിഴാണ് സംസാരിക്കുന്നത്. നിരഞ്ജന എന്നാണ് നയന്‍താരയുടെ കഥാപാത്രത്തിന്‍റെ പേര്. നര്‍മ്മരംഗങ്ങളില്‍ വിവേക്, കോവൈസരള, യോഗിബാബു എന്നിവരും പ്രത്യക്ഷപ്പെടുന്നു. കുടുംബവിനോദചിത്രമായ ‘വിശ്വാസ’ത്തിന്‍റെ ആദ്യപകുതി ചിത്രീകരിച്ചിരിക്കുന്നത് തേനി ജില്ലയിലെ കൊടുവിളാര്‍പെട്ടി ഗ്രാമത്തിലാണ്. രണ്ടാം പകുതി തികച്ചും നാഗരിക പശ്ചാത്തലവും.

 

 

ഇതിലെ അഞ്ച് വ്യത്യസ്ത ഗാനങ്ങള്‍ വ്യത്യസ്തശൈലിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡി. ഇമാന്‍ ആണ്. ഛായാഗ്രഹണം വെട്രിയും റൂബന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സത്യജ്യോതി ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രത്തെ വിശ്വാസപൂര്‍വ്വം പ്രേക്ഷകസമക്ഷം എത്തിക്കുന്നത് ടി.ജി. ത്യാഗരാജനാണ്.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO