പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ വിശാലിന്‍റെ അയോഗ്യാ മെയ് 10ന്

ജനപ്രീതി നേടിയ 'തുപ്പറിവാളൻ' , 'ഇരുമ്പ് തിരൈ' എന്നീ ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന "അയോഗ്യാ" മെയ് 10 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. എ.ആർ. മുരുകദാസിന്റെ സഹസംവിധായകനായ... Read More

ജനപ്രീതി നേടിയ ‘തുപ്പറിവാളൻ’ , ‘ഇരുമ്പ് തിരൈ’ എന്നീ ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന “അയോഗ്യാ” മെയ് 10 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. എ.ആർ. മുരുകദാസിന്റെ സഹസംവിധായകനായ വെങ്കട്ട്‌ മോഹൻ ആദ്യമായി സംവിധാനം നിർവഹിക്കന്ന “അയോഗ്യാ” ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ടാഗോർ മധുവാണ് നിർമ്മിക്കുന്നത്. റാഷി ഖന്നയാണ് നായിക. “അയോഗ്യാ”യിൽ ദ്വിമുഖ വ്യക്തിത്വമുള്ള പോലീസ് ഓഫീസറായാണ് വിശാൽ അവതരിപ്പിക്കുന്നത്.

“ഇത് ഒരു പതിവ് പോലീസ് കഥയല്ല.ഒരു ദുഷ്ടൻ എങ്ങനെ നല്ലവനായി മാറുന്നു. നല്ലവനായ ശേഷം അവൻ എന്ത് ചെയ്തു എന്നതാണ് അയോഗ്യായിലൂടെ പ്രതിപാദിക്കുന്നത് . പണത്തിനു വേണ്ടി അവനറിയാതെ തന്നെ ധാരാളം തെറ്റുകൾ ചെയ്യുന്ന പോലീസ്. ഈ തെറ്റുകള്‍ക്ക് അയാള്‍ എന്ത് പ്രായാശ്ചിത്തം ചെയ്യുന്നു എന്നതാണ് കഥയുടെ കാതല്‍. ചുരുക്കി പറഞ്ഞാൽ ഒരു തെമ്മാടി എങ്ങനെ മഹാനായി എന്നതാണ് കഥ. ഈ ഒരു വിഷയം മറ്റൊരു സിനിമയിലും പ്രതിപാദിച്ചിട്ടുണ്ടവില്ല എന്നാണ് എനിക്ക് തോന്നുന്നത്. തെലുങ്കിൽ വൻ വിജയം നേടിയ “ടെമ്പർ “എന്ന സിനിമയുടെ തമിഴ് പുനരാവിഷ്‌ക്കാരമാണ് “അയോഗ്യാ”. എന്നാൽ തിരക്കഥയിൽ വലിയ മാറ്റങ്ങൾ വരുത്തി , പുതിയ ഒരു ക്ലൈമാക്‌സോടെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്‌ . ഈ ചിത്രത്തിലെ വിശാലിന്റെ പ്രത്യേക മാനറിസങ്ങളും, സ്റ്റൈലും ,ആക്ഷൻ രംഗങ്ങളും പുതുമയാർന്നതാണ് .”

അയോഗ്യയെ കുറിച്ച് സംവിധായകൻ വെങ്കട്ട് മോഹന്‍റെ വാക്കുകള്‍

സച്ചു, പൂജാ ദേവരിയ, ആർ. പാർത്ഥിപൻ, കേ. എസ്. രവികുമാർ, വംശി കൃഷ്ണാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ടീസർ പറത്തിറങ്ങി ഏതാനും ദിവങ്ങൾക്കുള്ളിൽ ആറ് മില്ല്യൻ കാണികള്‍ കണ്ടുകഴിഞ്ഞു. “അയോഗ്യാ”യിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. രാം- ലക്ഷ്മൺ എന്ന ഇരട്ടകളാണ്. ജി.കെ.വിഷ്ണു ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO