വിശാൽ -സുന്ദർ സി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആക്ഷന്‍- ഫസ്റ്റ് ലുക്ക്

തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് "ആക്ഷൻ " എന്ന് പേരിട്ടു .ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടി കുശ്ബു റിലീസ് ചെയ്തു .പേര് പോലെ... Read More

തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് “ആക്ഷൻ ” എന്ന് പേരിട്ടു .ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടി കുശ്ബു റിലീസ് ചെയ്തു .പേര് പോലെ തന്നെ ആദ്യന്തം ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത് .മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു മുഴു നീള ആക്ഷൻ സിനിമ ചിത്രീകരിക്കപ്പെടുന്നതെന്നും അത് കൊണ്ടാണ് ചിത്രത്തിന് അനുയോജ്യമായ “ആക്ഷൻ” എന്ന് പേര് നൽകിയതെന്നും അണിയറക്കാർ വെളിപ്പെടുത്തി .

തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശാൽ മിലിട്ടറി കമാൻഡോ ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് . ഒരു സത്യാന്വേഷണാർത്ഥം ലോകം മുഴുവൻ സഞ്ചരിക്കേണ്ടി വരുന്ന ഈ കഥാപാത്രത്തിന് ആക്ഷൻ , ചേസിങ് തുടങ്ങിയവയും സാഹസികമായ സംഘട്ടന രംഗങ്ങളുമാണത്രെ സ്റ്റണ്ട് മാസ്‌റ്റർമാരായ അൻബറിവ്‌ ഒരുക്കിയത് .പല രംഗങ്ങളിലും വിശാൽ ഡ്യൂപ് ഇല്ലാതെ അഭിനയിച്ചത് കാണികളിൽ രോമാഞ്ചമുണ്ടാക്കുന്ന രംഗങ്ങളായിരിക്കുമത്രേ.

ദശ കോടികളുടെ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ബ്രമാണ്ട ചിത്രം തുർക്കിയിലെ അസർ ബൈസാൻ , കേപ്പഡോഷ്യ , ബാകൂ ,ഇസ്താൻബുൾ ,തായ്‌ലൻഡിലെ ക്രാബി ദ്വീപുകൾ ,ബാങ്കോക്ക് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ ജയ്‌പൂർ , ഋഷികേശ് ,ഡെറാഡൂൺ ,,ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് . തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്‌മിയുമാണ് ആക്ഷനിൽ വിശാലിന്റെ നായികമാർ . ട്രൈഡണ്ട് ആർട്ട്സിന്റെ  ബാനറിൽ ആർ .രവീന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത് .

സി .കെ .അജയ് കുമാർ

Show Less

No comments Yet

SLIDESHOW

LATEST VIDEO