കേരളം ഭയപ്പെട്ടത്, അറിഞ്ഞത്, അനുഭവിച്ചത്; വൈറസിന്‍റെ ട്രെയ്‌ലര്‍

കേരളത്തെ ഭയപ്പെടുത്തിയ നിപ്പ വൈറസ് രോഗത്തിന്‍റെ ഭീകരത വെളിപ്പെടുത്തുന്ന ആഷിക് അബു സംവിധാനം ചെയ്ത വൈറസ് സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്ന് മിനുറ്റുള്ള ട്രെയ്‌ലറിൽ നിപ്പ ബാധ ഉണ്ടാക്കിയ ആ കാലത്തെ മുഴുവനും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളം നിപ്പയെ... Read More

കേരളത്തെ ഭയപ്പെടുത്തിയ നിപ്പ വൈറസ് രോഗത്തിന്‍റെ ഭീകരത വെളിപ്പെടുത്തുന്ന ആഷിക് അബു സംവിധാനം ചെയ്ത വൈറസ് സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്ന് മിനുറ്റുള്ള ട്രെയ്‌ലറിൽ നിപ്പ ബാധ ഉണ്ടാക്കിയ ആ കാലത്തെ മുഴുവനും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളം നിപ്പയെ  അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലറിലൂടെ. നിപ്പാ വെെറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളില്‍ കാണാം.റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നത്. ‘ആള്‍ക്കാര്‍ക്ക് അസുഖം വന്നാല്‍ നോക്കാതിരിക്കാനാവുമോയെന്ന’ റിമയുടെ വാക്കുകള്‍  വേദനയാകുന്നു.

 

 

കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്,ആസിഫ് അലി, ഇന്ദ്രജിത്ത്, സൗബിൻ സാഹിർ, ജോജു, ദിലീഷ് പോത്തൻ, രേവതി, പാർവതി തിരുവോത്ത്, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, സജിത മഠത്തിൽ, സാവിത്രി ശ്രീധരൻ തുടങ്ങിയ നിരവധില താരനിര തന്നെ വൈറസിൽ‌ അഭിനേതാക്കളായി എത്തുന്നുണ്ട്. ആഷിക് അബുവും റിമ കല്ലിങ്ങലും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. മുഹസിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ജൂലൈ ഏഴിന് വൈറസ് തിയറ്ററുകളിൽ എത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO