ആഷിഖ് അബുവിന്റെ ‘വൈറസ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

കോഴിക്കോട് ജില്ലയിൽ ആകമാനം പരന്ന നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യഥാര്‍ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോഴിക്കോട് പൂര്‍ത്തിയായതായാണ് വിവരം.... Read More

കോഴിക്കോട് ജില്ലയിൽ ആകമാനം പരന്ന നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യഥാര്‍ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോഴിക്കോട് പൂര്‍ത്തിയായതായാണ് വിവരം. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും വൈറലായിരുന്നു. അന്ന് ആ സമയം മുഴുവന്‍ പ്രകൃതിയാണ് നമുക്കെതിരേ നിന്നതെന്നതാണ് പോസ്റ്ററിലെ തലവാചകം. 

 

 

കുഞ്ചാക്കോ ബോബന്‍,ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യാ നമ്ബീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍,ജോജു ജോര്‍ജ്ജ്,ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുള്ളത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO