വിനീത് – പ്രണവ് ചിത്രം ‘നാന’ മുന്നേ കണ്ടിരുന്നു…

അടുത്ത ഓണാഘോഷ ചിത്രങ്ങള്‍ക്കായി സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കും. കാരണം അതിലൊന്ന് വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ സിനിമയിലെ നായകന്‍ പ്രണവ് മോഹന്‍ലാല്‍ എന്നതിലാണ്. കൂടാതെ പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി ഈ ചിത്രത്തിലെ നായികയാകുമ്പോള്‍ പ്രേക്ഷക... Read More

അടുത്ത ഓണാഘോഷ ചിത്രങ്ങള്‍ക്കായി സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കും. കാരണം അതിലൊന്ന് വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ സിനിമയിലെ നായകന്‍ പ്രണവ് മോഹന്‍ലാല്‍ എന്നതിലാണ്. കൂടാതെ പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി ഈ ചിത്രത്തിലെ നായികയാകുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയരുന്നു. മറ്റൊരു പ്രത്യേകത പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാള സിനിമാ വ്യവസായത്തിലെ കുലപതിയായിരുന്നു മെറിലാന്‍റ് ഈ ചിത്രത്തിലൂടെ വീണ്ടും നിര്‍മ്മാണ രംഗത്തേക്കെത്തുകയാണ്. ഈ സിനിമാ പ്രോജക്ടിനെക്കുറിച്ച് സിനിമാമേഖലയില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍തന്നെ നാനയുടെ യൂട്യൂബ് ചാനലിലൂടെ ഇതിന്‍റെ സാദ്ധ്യതയെപ്പറ്റി വാര്‍ത്തയായി നല്‍കിയിരുന്നു.

 

‘ഹൃദയം’ എന്നാണ് ചിത്രത്തിന്‍റെ പേര്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മായാനദിയിലൂടെ പ്രശസ്തയായ ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ എത്തുന്നുണ്ട്. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്‍റെ സഹനിര്‍മാതാവ് നോബിള്‍ ബാബു തോമസാണ്. 2020 ഓണത്തിന് ചിത്രം തീയറ്ററുകളില്‍ എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO