സ്ത്രീകളെ ബഹുമാനിക്കാന്‍ നാം വീടുകളില്‍ നിന്ന് പഠിച്ചുതുടങ്ങണം -വിനീത് ശ്രീനിവാസന്‍

ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നതിന്‍റെ ഭാഗമായി പല കാര്യങ്ങളും വിശദമായി അറിയാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മനുഷ്യക്കടത്താണല്ലോ തിരയുടെ ഇതിവൃത്തം. അതിനെക്കുറിച്ച് കൂടുതലായി അറിഞ്ഞപ്പോള്‍ എനിക്ക് ഭയമായി. മുമ്പ് പത്രത്തിലും മറ്റും അത്... Read More

ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നതിന്‍റെ ഭാഗമായി പല കാര്യങ്ങളും വിശദമായി അറിയാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മനുഷ്യക്കടത്താണല്ലോ തിരയുടെ ഇതിവൃത്തം. അതിനെക്കുറിച്ച് കൂടുതലായി അറിഞ്ഞപ്പോള്‍ എനിക്ക് ഭയമായി. മുമ്പ് പത്രത്തിലും മറ്റും അത് വായിച്ചിട്ടുണ്ടെങ്കിലും അതൊക്കെ മനസ്സിനെ സ്പര്‍ശിക്കാതെ പോകുകയാണ് ചെയ്തത്. പക്ഷേ അതിന്‍റെ രാക്ഷസീയഭാവം അടുത്തറിഞ്ഞതോടെ എന്‍റെ ഭാര്യയെ പോലും ഒറ്റയ്ക്ക് പുറത്തുവിടാന്‍ ഞാന്‍ ഭയന്നു. പുറത്തുപോയപ്പോഴൊക്കെ ഫോണ്‍ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. അന്നത്തെക്കാളും ഭയാനകമായി ഇന്നത്തെ സാമൂഹ്യാന്തരീക്ഷം വളര്‍ന്നിട്ടുണ്ട്.

 

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് നാം നമ്മുടെ വീടുകളില്‍ നിന്ന് പഠിച്ചുതുടങ്ങണം. അവരെ എങ്ങനെ ബഹുമാനിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കണം.
അച്ഛന്‍ എങ്ങനെ പെരുമാറുന്നു എന്ന് കണ്ടാണ് കുട്ടികള്‍ വളരുന്നത്. അച്ഛന് അമ്മയോടുള്ള സ്നേഹം, ആദരവ് ഇതെല്ലാം കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതുപോലെയായിരിക്കണം താന്‍ മറ്റ് സ്ത്രീകളേയും ബഹുമാനിക്കേണ്ടതാണെന്നുള്ള പാഠം അവന്‍റെയുള്ളില്‍ ഉറയ്ക്കപ്പെടുകയാണ്. അങ്ങനെ വളര്‍ന്ന കുട്ടികള്‍ ആരും ഒരു തെറ്റിലേക്ക് വഴുതിവീഴുമെന്ന് ഞാന്‍ കരുതുന്നില്ല.
സ്ത്രീകള്‍ പറയുന്നത് അനുസരിക്കുന്ന പുരുഷന്മാരെ നമ്മള്‍ പെണ്‍കോന്തന്മാര്‍ എന്നുപറഞ്ഞ് കളിയാക്കാറാണ് പതിവ്. അപ്പോള്‍ എങ്ങനെയാണ് പുരുഷന് സ്ത്രീയെ ബഹുമാനിക്കാന്‍ കഴിയുക. സ്വാഭാവികമായും അവന്‍ സ്ത്രീയെക്കാള്‍ ഡോമിനേറ്റ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.

 

ഗൃഹനാഥന്‍ ജോലിക്ക് പൊയ്ക്കഴിഞ്ഞാല്‍ പിന്നെ അവിടുത്തെ കാര്യങ്ങള്‍ എല്ലാം നോക്കേണ്ടതും അറിയേണ്ടതും വീട്ടമ്മയാണ്. തീര്‍ച്ചയായും അവളുടെ അഭിപ്രായങ്ങള്‍ക്കും ചിന്തകള്‍ക്കും ഏറെ പ്രസക്തിയുണ്ട്. അതനുസരിക്കുന്നതുകൊണ്ട് എങ്ങനെ പുരുഷന്‍ പെണ്‍കോന്തന്മാരാകും? ഇതൊക്കെയാണ് ആദ്യമേ തിരുത്തപ്പെടേണ്ടത്.
പൊതുഇടങ്ങളില്‍ ശൂ.. ശൂ.. എന്ന ശബ്ദമുണ്ടാക്കി ആളുകളെ അഭിസംബോധന ചെയ്യുന്നവര്‍ നമ്മുടെയിടയില്‍ കൂടുതലാണ്. അത് തെറ്റാണെന്ന് അറിയാം. എന്നാലും അങ്ങനെ നാം ചെയ്യാറുള്ളൂ. പിന്നെങ്ങനെ സ്ത്രീകളുടെ സമീപനത്തില്‍ മാറ്റം പ്രതീക്ഷിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO