വിജിത് നമ്പ്യാർ എന്ന ‘മ്യൂസിക്കൽ ഫിലിം മേക്കർ’

'മുന്തിരി മൊഞ്ചൻ' എന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി സിനിമയുമായി വിജിത് നമ്പ്യാർ മലയാളത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നു. തുടക്കം സംഗീതത്തിൽ നിന്ന്. പ്രശസ്ത പഴയകാല സംഗീത സംവിധായകൻ ബി എ ചിദംബരനാഥ്, കൈതപ്രം വിശ്വനാഥ്, തിരുവില്വാമല... Read More

‘മുന്തിരി മൊഞ്ചൻ’ എന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി സിനിമയുമായി വിജിത് നമ്പ്യാർ മലയാളത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നു. തുടക്കം സംഗീതത്തിൽ നിന്ന്. പ്രശസ്ത പഴയകാല സംഗീത സംവിധായകൻ ബി എ ചിദംബരനാഥ്, കൈതപ്രം വിശ്വനാഥ്, തിരുവില്വാമല രാധാകൃഷ്ണൻ എന്നീ സംഗീത പണ്ഡിതൻമാരുടെ കീഴിൽ പഠനം. 1995 മുതൽ 1999 വർഷങ്ങളിൽ പ്രശസ്‌ത സംഗീത സംവിധായകരായ രവീന്ദ്രൻ, ജോൺസൻ, ഇളയരാജ, ദേവ, sa രാജ്‌കുമാർ എന്നിവരുടെ കീഴിൽ ട്രാക്ക് സിംഗർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

കൂടാതെ തമിഴ് സിനിമയിൽ ഹിറ്റ് ഡയറക്ടർ കെ ബാലചന്ദർ (കവിതാലയ), ഏഴിൽ (വിജയ് നായകനായ സൂപ്പർഹിറ്റ് സിനിമ (തുള്ളാത്ത മണവും തുള്ളും), അഗതിയൻ (കാതൽ കോട്ടൈ, ഗോകുലത്തിൽ സീതൈ), രാജകുമാരൻ (നീ വരുവായ് എന) എന്നിവരുടെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്ത അനുഭവം..കഴിഞ്ഞ വര്ഷം അശോകൻ പി കെ സംവിധാനം ചെയ്ത ലോകത്തിലെ ആദ്യ 3D സംസ്കൃത സിനിമയായ ‘അനുരക്തി’ യുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയും പ്രവർത്തിച്ചുണ്ട്. ലോകത്തിലെ ആദ്യ സംസ്‌കൃത സിനിമ ഗാനം (ഒരു സംസ്‌കൃത സിനിമയിൽ) പാടിയിരിക്കുന്നതു വിജിത് നമ്പ്യാർ ആണ് (തവ ചിന്താസു വിലപതി എന്ന് തുടങ്ങുന്ന ഗാനം). വിജിത് നമ്പ്യാർ സംഗീതവും സംവിധാനവും ചെയ്യുന്ന ‘മുന്തിരി മൊഞ്ചൻ’ എന്ന ഈ മ്യൂസിക്കൽ റൊമാന്റിക് സിനിമ പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം തരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യയിലെ പ്രമുഖ സിനിമ ഡിസ്ട്രിബൂഷൻ ഗ്രൂപ്പ് ആയ ഇറോസ് ഇന്റർനാഷണൽ ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ തീയേറ്ററിയിൽ റീലീസ് ചെയ്യുമെന്ന് പ്രതീഷിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO