ആവേശത്തിരയിളക്കി വിജയ്-യുടെ പ്രസംഗം- വൈറലാവുന്നു

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച് മുരുകദാസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്‍റെ ഓഡിയോലോഞ്ച് ചടങ്ങ് ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍വച്ച് നടന്നു. ചടങ്ങിന്‍റെ അവസാനം സദസ്സിനെ അഭിസംബോധന ചെയ്ത വിജയ് അവിടെ സന്നിഹിതരായിരുന്ന പ്രമുഖരെയും... Read More

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച് മുരുകദാസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്‍റെ ഓഡിയോലോഞ്ച് ചടങ്ങ് ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍വച്ച് നടന്നു. ചടങ്ങിന്‍റെ അവസാനം സദസ്സിനെ അഭിസംബോധന ചെയ്ത വിജയ് അവിടെ സന്നിഹിതരായിരുന്ന പ്രമുഖരെയും ആരാധകരെയും ആവേശം കൊള്ളിച്ചു.
സര്‍ക്കാര്‍ എന്ന സിനിമയുടെ നായകന്‍ താനല്ലായെന്നും റഹ്മാന്‍ ആണെന്നും വിജയ് ചൂണ്ടിക്കാട്ടി. കൂടാതെ അദ്ദേഹം സര്‍ക്കാരിന് കിട്ടിയ ഓസ്കാറാണെന്നും അഭിപ്രായപ്പെട്ടു. മുരുകദാസുമൊന്നിച്ചുള്ള ചിത്രങ്ങളൊക്കെ വിജയമായിരുന്നുവെന്നും പുതിയ സിനിമ സര്‍ക്കാറും അതുപോലെയാകുമെന്നും വിജയ് പറഞ്ഞു. കൂടെ അഭിനയിച്ച കീര്‍ത്തി സുരേഷ്, വരലക്ഷ്മി, രാധാരവി, പിന്നെ അനവധി കലാകാരന്മാര്‍, ടെക്നീഷ്യന്‍മാര്‍, എല്ലാവരുടെയും അദ്ധ്വാനമാണ് ഈ സിനിമയെന്നും വിജയ് പറഞ്ഞു. ഇതിനിടയില്‍ അവതാരകനായ പ്രസന്നയുടെ ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ: ‘വിജയിക്കാന്‍വേണ്ടി നമ്മള്‍ ഏതറ്റംവരെയും കഷ്ടപ്പെടും, എന്നാല്‍ നമ്മള്‍ വിജയിക്കാതിരിക്കാന്‍വേണ്ടി മറ്റുചിലര്‍ അതിലും കഷ്ടപ്പെടും. മറ്റുള്ളവരുടെ ഇടപെടലുകളില്‍ വീഴാത് സുനിശ്ചിത തീരുമാനത്തില്‍ ജീവിച്ചാല്‍ ജീവിതം സേഫായിരിക്കും.’

പ്രസന്നയുടെ മറ്റൊരു ചോദ്യം ഇതായിരുന്നു. സര്‍ക്കാര്‍ കഴിയുമ്പോള്‍ ഒരു പക്ഷേ താങ്കള്‍ തമിഴ്നാട് മുഖ്യമന്ത്രി ആവുകയാണെങ്കില്‍ ആദ്യം നിര്‍ത്തലാക്കാന്‍ പോകുന്ന മോശപ്പെട്ട കാര്യം എന്തായിരിക്കും? അതിനു മറുപടിയായി- ‘എല്ലാവരും പറയുന്നപോലെ എനിക്കും ഒരു സ്വപ്നമുണ്ട്. നമ്മുടെ നാട്ടില്‍നിന്നും അഴിമതിയും കൈക്കൂലിയും തുടച്ചു നീക്കണം. അങ്ങനെയാവണമെങ്കില്‍ അത് മേല്‍ത്തട്ടില്‍നിന്നുതന്നെ ആരംഭിക്കണം. മുകളിലിരിക്കുന്നവന്‍ നന്നായാല്‍ താഴെത്തട്ടിലുള്ളവരും നന്നാവും. അതിനുദാഹരണമായി ഒരു രാജാവിന്‍റെ ചെറുകഥ പറയാം. രാജാവും പരിവാരങ്ങളും യാത്രയ്ക്ക് പോയി. യാത്രയ്ക്കിടയില്‍ ഒരു ഭടന്‍ രാജാവിന് നാരങ്ങാവെള്ളം പിഴിഞ്ഞു കോടുത്തു. ഉപ്പില്ലാത്തതിനാല്‍ കുറച്ച് ഉപ്പ് വേണമെന്ന് രാജാവ് ആവശ്യപ്പെട്ടു. അപ്പോള്‍ പ്രധാനഭടന്‍ മറ്റൊരു ഭടനോടായി, തേരുവിന്‍റെ ആറ്റത്ത് കടകള്‍ ഉണ്ട്. അവിടനിന്നും കുറച്ച് ഉപ്പ് എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. അതിന് രാജാവ് സമ്മതിച്ചില്ല. ആവശ്യമായ ഉപ്പ് പണം നല്‍കി കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങയ്ക്ക് വേണ്ട കുറച്ച് ഉപ്പിനെന്തിനാ പണം നല്‍കുന്നത് എന്ന് ചോദിച്ച ഭടനോട് രാജാവ് പറഞ്ഞു. ഇന്ന് എനിക്കുവേണ്ടി സൗജന്യമായി ഉപ്പ് വാങ്ങിയാല്‍ നാളെ എനിക്കു ചുറ്റമുള്ള പരിവാരങ്ങള്‍ ഈ നാടുതന്നെ കൊള്ളയടിക്കും. ഈ രാജാവിനെപ്പോലെയാകണം നേതാക്കന്മാര്‍. എങ്കിലെ ഭരണം നന്നാകൂ.’ വിജയ്യുടെ ഈ പ്രസംഗത്തിനിടയില്‍ ആരാധകര്‍ ആവേശപൂര്‍വ്വം തലൈവാ തലൈവാ എന്ന് വിളിക്കുന്നുണ്ടായിരുന്നു.
നമ്മുടെ നാട്ടില്‍ ജനന സര്‍ട്ടിഫിക്കറ്റിനും മരണ സര്‍ട്ടിഫിക്കേറ്റിനുപോലും കൈക്കൂലി ചോദിച്ചുവാങ്ങുന്നു. ജനിച്ചവന്‍ സര്‍ട്ടിഫിക്കേറ്റില്ലെങ്കില്‍ ജനിക്കാത്തവനായും, മരണപ്പെട്ടവന്‍ സര്‍ട്ടിഫിക്കേറ്റില്ലെങ്കില്‍ മരിക്കാത്തവനായും നിലകൊള്ളുന്നു. ഈ സ്ഥിതി മാറണമങ്കില്‍ ഇതൊക്കെ അനുഭവിച്ച് ഈ വേദനകള്‍ തരണം ചെയ്ത് ഒരുത്തന്‍ വരണം, വരും, നേതാവായി. അവന്‍ നയിക്കുന്ന സര്‍ക്കാരായിരിക്കും മികച്ചത്. അങ്ങനെ ഒരാള്‍ വരും, തീര്‍ച്ച. ഇത് പറഞ്ഞാണ് വിജയ് വാക്കുകള്‍ അവസാനിപ്പിച്ചത്. അപ്പോഴും ആരാധകരുടെ ആവേശത്തിരയിളക്കം ശമിച്ചിട്ടുണ്ടായിരുന്നില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO