വിജയ് സേതുപതിയുടെ മകളും സിനിമാരംഗത്തേയ്ക്ക്

തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ് സേതുപതി. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന് മകനും സിനിമയിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ മകളും... Read More

തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ് സേതുപതി. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന് മകനും സിനിമയിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ മകളും സിനിമയില്‍ പ്രവേശിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. സിന്ധുബാദില്‍ സുപ്രധാന കഥാപാത്രത്തെയായിരുന്നു താരപുത്രന്‍ അവതരിപ്പിച്ചത്.
നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മകനായിരുന്നു. സംഘതമിഴനിലൂടെ പിതാവിനൊപ്പമാണ് മകള്‍ അരങ്ങേറുന്നത്. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയായ സംഘതമിഴന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തില്‍ റാഷി ഖന്ന, നിവേദ പൊതുരാജ്, സൂരി തുടങ്ങിവരാണ് അഭിനയിക്കുന്നത്.

വിജയ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ജല്ലിക്കെട്ട് പശ്ചാത്തലത്തില്‍ കാളപ്പോരിന്‍റെ കഥയുമായാണ് എത്തുന്നത്. വിജയ് സേതുപതിയുടെ അടുത്ത കരിയര്‍ ബ്രേക്കായിരിക്കും ഈ ചിത്രമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. കറുപ്പുടുത്ത് മീശ നീട്ടി വളര്‍ത്തി കറുപ്പനെന്ന കഥാപാത്രത്തെയാണ് താരമവതരിപ്പിക്കുന്നത്. മാര്‍ക്കോണി മത്തായിയിലൂടെ താരം മലയാളത്തിലും അരങ്ങേറുന്നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO